കാലിന് പഴുപ്പ് ബാധിച്ച് സഹായത്തിന് ആരുമില്ലാതെ ദുരിതം അനുഭവിച്ച 57 കാരിക്ക് കുമ്പള ജനമൈത്രി പൊലീസിന്റെ കരുണയിൽ പുതുജീവൻ
May 25, 2021, 16:03 IST
കുമ്പള: (www.kasargodvartha.com 25.05.2021) സഹായത്തിന് ആരുമില്ലാതെ ദുരിതം അനുഭവിച്ച 57 കാരിയുടെ ചികിത്സ ഏറ്റെടുത്ത് കുമ്പള ജനമൈത്രി പൊലീസ് മാതൃകയായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ രേവതിയുടെ ജീവനാണ് പൊലീസ് കരുണയിൽ രക്ഷപ്പെടുത്തിയത്.
പ്രായമായ അമ്മയോടൊപ്പമാണ് രേവതി താമസിച്ചിരുന്നത്. ഇവർക്ക് സഹായത്തിനും മറ്റും ആരുമുണ്ടായിരുന്നില്ല. കാലിലുണ്ടായ പഴുപ്പ് നീക്കം ചെയ്യുന്നതിന് ഉള്ളതെല്ലാം വിറ്റു പെറുക്കി ഒരു ഓപറേഷൻ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്നതിനിടെ വീണ്ടും പഴുപ്പ് ബാധിച്ച് അവശനിലയിലായിരുന്നു രേവതി. ആരാലും സഹായിക്കാനില്ലാതെ രേവതിയുടെ ദയനീയാവസ്ഥ ജനമൈത്രി വളണ്ടിയര്‍ മശൂദ് കുമ്പള ജനമൈത്രി പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസ് അവരെ നേരിൽ കാണുകയും തുടർചികിത്സ ഏറ്റെടുക്കുകയും ചെയ്‌തു.
ഓരോ ദിവസം വൈകും തോറും പഴുപ്പ് വ്യാപിച്ച് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള അവസ്ഥയിലായിരുന്നു. ദേർളക്കട്ട കണിച്ചൂർ മെഡികൽ കോളജുമായി ബന്ധപ്പെട്ട് അടിയന്തരമായി ഓപറേഷന് ഏർപാട് ചെയ്‌തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനിലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എല്ലാവരും ചേര്‍ന്ന് ഓപറേഷനുള്ള മുഴുവൻ തുകയും നൽകി.
സയ്യിദ് ഹാമിദ് തങ്ങളുടെ നേതൃത്വത്തിൽ ഏർപാടാക്കിയ പുത്തിഗെ മുഹിമ്മാത് എഡ്യുകേഷന്‍ സെന്ററിന്റെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.
അഡിഷനല്‍ സബ് ഇന്‍സ്പെക്ടര്‍ രാജീവന്‍ കെപിവി, എ എസ് ഐ മഹേന്ദ്രന്‍, പ്രകാശന്‍, ജനമൈത്രി പൊലീസായ ശ്രീകുമാര്‍, വിനീത്, അനീഷ്, മനോജ് എന്നിവരും വാര്‍ഡ് മെമ്പർ റഹ്‌മത്, പി എം ഹനീഫ, അബൂബകര്‍ ഷിറിയ, അശ്‌റഫ് ഉളുവാർ, മശൂദ് ഷിറിയ, സുരേന്ദ്രൻ നേതൃത്വം നൽകി.
Keywords: Kasaragod, Kumbala, News, Police, Helping Hands, Muhimmath, Ambulance, Kumbala Janamaithri Police helped 57-year-old woman suffering from pus in her leg.
< !- START disable copy paste -->