താളം, മേളം, രാഗാര്‍ദ്രം: കുമ്പള കലോത്സവ ലഹരിയില്‍
Jan 2, 2014, 10:48 IST
കുമ്പള: 54-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കുമ്പളയില്‍ വേദികള്‍ സജീവമായി. കലകളുടെ താളവും മേളവും ഈണവും ആസ്വദിക്കാന്‍ ആയിരങ്ങളാണ് കുമ്പള സ്‌കൂളിലെ വേദികളിലേക്ക് ഒഴുകുന്നത്.
ഒന്നാം വേദിയായ നീലാംബരി വ്യാഴാഴ്ച് രാവിലെ മാപ്പിളപ്പാട്ട് മത്സരത്തോടെയാണ് ഉണര്‍ന്നത്. തുടര്‍ന്ന് കോല്‍ക്കളി, അറബന മുട്ട്, ദഫ്മുട്ട് മത്സരങ്ങള്‍ ഇവിടെ അരങ്ങേറുകയാണ്. രണ്ടാംവേദിയായ സാവേരി ഭരതനാട്യം, കുച്ചുപ്പുടി മത്സരങ്ങളുടെ ചിലങ്ക കുലുക്കിയാണ് കാണികളെ മാടിവിളിക്കുന്നത്. മൂന്നാവേദിയായ ആരഭിയില്‍ കഥകളി സംഗീതം, കഥകളി, നാങ്ങ്യാര്‍ കൂത്ത്, ചാക്യാര്‍കൂത്ത്, ഓട്ടംതുള്ളല്‍, കൂടിയാട്ടം മത്സരങ്ങള്‍ നടക്കുന്നു.
നാലാം വേദിയായ തരംഗിണിയില്‍ ഇംഗ്ലീഷ്, ഹിന്ദി, അറബിക്ക് പദ്യംചൊല്ലലുകളാണ് നടന്നുവരുന്നത്. അഞ്ചാവേദിയായ മേഘമല്‍ഹാറില്‍ രാവിലെ മോണോആക്ട് ആരംഭിച്ചു. തുടര്‍ന്ന് കഥാപ്രസംഗം, അറബിഗാനം, സംഘഗാനം, ചിത്രീകരണം എന്നിവ അരങ്ങേറുകയാണ്. ആറാംവേദിയായ മോഹനത്തില്‍ വീണ, വയലിന്‍, ഓടക്കുഴല്‍, ഗിത്താര്‍, തബല, മൃദംഗം, ക്ലാരിനെറ്റ്, മദ്ദളം, ട്രിപ്പിള്‍ തുടങ്ങിയ മത്സരങ്ങള്‍ സംഗീതം പൊഴിച്ചു. ഏഴാം വേദിയായ അമൃതവര്‍ഷിണിയില്‍ കഥാകഥനം, സംസ്‌കൃത പ്രഭാഷണം എന്നീ മത്സരങ്ങളും സംസ്‌കൃതം പ്രസംഗവും നാടകങ്ങളും നടക്കും.
മേളയുടെ രണ്ടാം ദിവസമായ ബുധനാഴ്ച രാത്രി മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഹൈസ് സ്‌കൂള്‍ വിഭാഗത്തില്‍ 110 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ലയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 134 പോയിന്റോടെ ചെറുവത്തൂര്‍ ഉപജില്ലയുമാണ് മുന്നിട്ട് നിന്നത്. 61 പോയിന്റുകള്‍ നേടി യു.പി. വിഭാഗത്തിലും ഹൊസ്ദുര്‍ഗ് മുന്നിലെത്തിയിട്ടുണ്ട്.
പ്രതിഭയുടെ തിളക്കം പ്രകടമാക്കിയ മത്സരങ്ങളായിരുന്നു ബുധനാഴ്ച അരങ്ങേറിയത്. മേള ബുധനാഴ്ച വൈകിട്ട് മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖ് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത മധു പയ്യന്നൂരിനെ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ആദരിച്ചു. സായിറാം ഗോപാലകൃഷ്ണ ഭട്ടിനെ ചടങ്ങില്‍ സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ് മദലി ആദരിച്ചു.
കേരള നടനം, ഏകാഭിനയം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പൂരക്കളി, ഗാനമേള തുടങ്ങിയ മത്സരങ്ങളാണ് ബുധനാഴ്ച വേദികളില്‍ നിറഞ്ഞാടിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
Keywords: Kumbala, School-Kalolsavam, Kerala, Kasaragod, Kumbala in Kalolsavam goes on, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752