ദുരിതംപേറി കുമ്പള ബസ് സ്റ്റാന്‍ഡ്; കണ്ട ഭാവമില്ലാതെ അധികൃതര്‍
Oct 26, 2017, 11:43 IST
കുമ്പള: (www.kasargodvartha.com 26/10/2017) കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് ഇനിയും ശാപമോക്ഷമില്ല. അധികൃതരുടെ അനാസ്ഥമൂലം വിദ്യാര്‍ത്ഥികളും സ്ത്രീകളും അടക്കം നിരവധി യാത്രക്കാരും തൊഴിലാളികളും കടുത്ത ദുരിതത്തിലാണ്. കുമ്പളയിലെത്തുന്ന യാത്രക്കാര്‍ക്ക് മഴയും വെയിലും തട്ടാതെ ബസ് കാത്തുനില്‍ക്കാന്‍ പോലും സാധിക്കുന്നില്ല. ഒന്ന് ശൗചാലയത്തില്‍ പോകണമെങ്കില്‍ പോലും ഒരു രക്ഷയുമില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഏറെ നാളത്തെ മുറവിളിക്കൊടുവില്‍ തകര്‍ന്നു വീഴാറായ കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം നന്നാക്കാമെന്ന പഞ്ചായത്ത് അധികൃതരുടെ തീരുമാനത്തെ തുടര്‍ന്ന് വ്യാപാരികള്‍ കെട്ടിടം ഒഴിഞ്ഞു കൊടുത്തെങ്കിലും ഇത് പൊളിച്ചുനീക്കി നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കെട്ടിടം പൊളിച്ചു മാറ്റുന്നതിലും പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിലും കുമ്പള ഗ്രാമപഞ്ചായത്ത് ഭരണ സമിതി തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
കെട്ടിടത്തിന്റെ കഷ്ണങ്ങള്‍ വീഴുന്നത് പതിവായതോടെ അപകട ഭീഷണി ഇരട്ടിയായിട്ടുണ്ട്. കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉടന്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, kasaragod, Bus, Students, Women, news, Kumbala Bus stand in Bad condition.