ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനാചരണം ഞായറാഴ്ച
Apr 21, 2012, 00:42 IST
കാസര്‍കോട്: അനശ്വര രക്തസാക്ഷി ഭാസ്‌കര കുമ്പളയുടെ 15-ാം രക്തസാക്ഷി ദിനാചരണം ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആചരിക്കും. എല്ലാ യൂണിറ്റുകളിലും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തും. രാവിലെ ഒമ്പതിന് കുമ്പളയില്‍ ഭാസ്‌കര കുമ്പള രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും വൈകിട്ട് നാലിന് കുമ്പളയില്‍ വൈറ്റ് വളണ്ടിയര്‍മാര്‍ച്ചും യുവജനറാലിയും അനുസ്മരണ സമ്മേളനവും നടക്കും.
അനുസ്മരണ സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് ഉദ്ഘാടനം ചെയ്യും. പെര്‍വാഡ് കേന്ദ്രീകരിച്ച് പകല്‍ മൂന്നിന് യുവജനറാലി ആരംഭിക്കും. രക്തസാക്ഷി ദിനാചരണം വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

Keywords: Kasaragod, DYFI, Bhaskara Kumbala