കുമ്പഡാജെ മഖാം ഉറൂസ് അഞ്ചിന് തുടങ്ങും
Mar 29, 2012, 21:52 IST

ബദിയടുക്ക: കുമ്പഡാജെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന അസയ്യിദ് ഫഖീര്‍ അലി വലിയുള്ളഹിയുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചുവരാറുള്ള ഉറൂസ് നേര്‍ച്ച ഏപ്രില്‍ അഞ്ച് മുതല്‍ 15 വരെ നടത്തും.
പത്ത് ദിവങ്ങളിലായി നടത്തപ്പെടുന്ന മതപ്രസംഗ പരമ്പരയില്‍ കാസര്‍കോട് ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍, സയ്യിദ് കെ.എസ്.ആറ്റക്കോയതങ്ങള്‍, പി.എ.അബ്ദുല്‍ റഹ്മാന്‍ ബാഖവി അല്‍ ജുനൈദി, അബ്ദുല്‍ ഹമീദ് ദാരിമി, എം. ഫസലുറഹ്മാന്‍ ദാരിമി, സി.എം.അബ്ദുല്ലക്കുഞ്ഞി മുസ്ല്യാര്‍, ഷൌക്കത്തലി മൌലവി വെള്ളമുണ്ട, അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി, റഫീഖ് സഅദി,ഹാഫിള് കബീര്‍ ബാഖവി തിരുവനന്തപുരം, അബ്ദുറസാഖ് ദാരിമി അറക്കല്‍, അസ്സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, ബഷീര്‍ സഖാഫി കോഴിക്കോട്, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ ബുഖാരി പൊസോട്ട്, ത്വാഖ അഹമ്മദ് മുസ്ല്യാര്‍, റഹ്മത്തുല്ല ഖാസിമി മുത്തേടം, അസ്സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കാഞ്ഞങ്ങാട്. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ഇ.പി ഹംസത്തു സഅദി, എം. അബൂബക്കര്‍ ഫൈസി, അസയ്യിദ് അബൂബക്കര്‍ തങ്ങള്‍ മാളിക, മുഹമ്മദ് യു.ടി ഫൈസി, മുഹമ്മദ് ശംസുദ്ദീന്‍ അല്‍ ഹൈദ്രോസി, ഹാസന്‍ സയ്യിദ് അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് സംബന്ധിക്കും. ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി പ്രസിഡണ്ട് കെ.എം. ഹസൈനാര്‍ ഹാജിയും സെക്രട്ടറി എം.കെ.അബ്ദുല്ല ഹാജിയും അറിയിച്ചു.
Keywords: Badiyadukka, Kumbadaje, Makham-uroos, Kasaragod