city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കു­ഞ്ച­ത്തൂ­രി­ലെ വീ­ട് കവര്‍­ച: മോ­ഷ്ടാ­ക്ക­ളെ കു­റി­ച്ച് സൂ­ചന

കു­ഞ്ച­ത്തൂ­രി­ലെ വീ­ട് കവര്‍­ച: മോ­ഷ്ടാ­ക്ക­ളെ കു­റി­ച്ച് സൂ­ചന
മ­ഞ്ചേ­ശ്വ­രം: കു­ഞ്ച­ത്തൂ­രില്‍ വീ­ട് കു­ത്തി­ത്തു­റ­ന്ന് 51 പ­വ­നും 21,000 രൂ­പയും ക­വര്‍­ന്ന കേ­സില്‍ മോ­ഷ്ടാ­ക്ക­ളെ­കു­റി­ച്ച് പോ­ലീ­സി­ന് സൂ­ച­ന കിട്ടി. ക­വര്‍­ച ന­ട­ന്ന വീ­ട്ടില്‍­നി­ന്ന് ല­ഭി­ച്ച വി­ര­ല­ട­യാ­ളം പ­രി­ശോ­ധി­ച്ച­തില്‍ നി­ന്നാ­ണ് മോ­ഷ്ടാ­ക്ക­ളെ­കു­റി­ച്ച് സൂ­ച­ന ല­ഭി­ച്ച­തെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു.

ഒ­ന്നി­ലേ­റെ­പേ­ര്‍ ക­വര്‍­ചാ സം­ഘ­ത്തില്‍ ഉ­ണ്ടെ­ന്നാ­ണ് നി­ഗമ­നം പ്ര­തിക­ളെ ഉ­ടന്‍ വ­ല­യി­ലാ­ക്കാന്‍ ക­ഴി­യു­മെ­ന്ന പ്ര­തീ­ക്ഷ­യി­ലാ­ണ് പോ­ലീസ്. കു­ഞ്ച­ത്തൂര്‍ കോ­ടി ഹൗ­സി­ലെ കെ.പി. മു­ഹമ്മ­ദ് കു­ഞ്ഞി­യു­ടെ വീ­ട്ടി­ലാ­ണ് ക­ഴി­ഞ്ഞ­ദിവ­സം ക­വര്‍­ച ന­ട­ന്നത്. മു­ഹമ്മ­ദ് കു­ഞ്ഞി­യു­ടെ മ­കളും മു­ഹ­മ്മ­ദി­ന്റെ ഭാ­ര്യ­യുമാ­യ ഫ­സീ­ല­യു­ടെയും മ­ക­ളു­ടെയും ആ­ഭ­ര­ണ­ങ്ങ­ളാ­ണ് ന­ഷ്ട­പെ­ട്ടത്. സ്വര്‍­ണവും പ­ണവും ബാ­ഗി­ലാ­ണ് സൂ­ക്ഷി­ച്ചി­രു­ന്ന­ത്.

പ­കല്‍ അ­ക­ത്തു­കയ­റി മു­റി­ക്കു­ള്ളില്‍ ഒ­ളി­ച്ചി­രുന്ന മോ­ഷ്ടാ­ക്കള്‍ രാത്രി കവര്‍­ച ന­ട­ത്തി­യ­ശേ­ഷം മുന്‍­വശ­ത്തെ വാ­തി­ലി­ലൂ­ടെ ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു­വെ­ന്ന് പോ­ലീ­സ് സം­ശ­യി­ക്കുന്നു. മു­ഹ­മ്മദും ഭാ­ര്യ ഫ­സീ­ലയും ക­ഴി­ഞ്ഞ­ദിവ­സം സ്വ­ന്തം വീ­ട്ടില്‍ നി­ന്ന് കു­ഞ്ച­ത്തൂ­രി­ലെ വീ­ട്ടില്‍ വ­ന്ന­തായി­രു­ന്നു. ആ­ഭ­ര­ണ­ങ്ങളും പ­ണവും അ­വര്‍ കൂടെ­കൊ­ണ്ടുവ­ന്ന് മു­റി­യില്‍ സൂ­ക്ഷി­ച്ച­താ­യി­രു­ന്നു. ഈ വിവ­രം അ­റി­യാ­വു­ന്ന ആ­രെ­ങ്കിലും ആ­യി­രിക്കാം കവര്‍­ച ന­ട­ത്തി­യ­തെന്നും പോ­ലീ­സ് സം­ശ­യി­ക്കു­ന്നു.

കു­മ്പ­ള സി.ഐ. ടി.പി. ര­ഞ്­ജി­ത്ത്, മ­ഞ്ചേ­ശ്വ­രം എസ്.ഐ. ശ്രീ­ധ­രന്‍ മു­ള്ളേരി­യ എ­ന്നി­വ­രാ­ണ് അ­ന്വേഷ­ണം ന­ട­ത്തു­ന്നത്.

Keywords:  Manjeshwaram, Police, Kasaragod, Theft, House, Gold, Robbery, Investigation, Kerala, Malayalam News, C.I., S.I.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia