കുടുംബശ്രീ മാധ്യമ സെമിനാര്‍ 29ന്
Apr 26, 2013, 18:19 IST
കാസര്‍കോട്: കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ ഇന്‍ഫൊര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, കാസര്‍കോട് പ്രസ്‌ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 29ന് രാവിലെ 10.30ന് പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. എന്‍.എ. ഖാലിദ്, പ്രസ്‌ക്ലബ് ഭാരവാഹികളായ മുഹമ്മദ് ഹാഷിം, സുരേന്ദ്രന്‍ മട്ടന്നൂര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പിരിക്ക, ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.