city-gold-ad-for-blogger

കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റുമാരുടെ ശമ്പളം 15,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 10/08/2015) കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റുമാരുടെ ശമ്പളം 15,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് അക്കൗണ്ടന്റുമാരുടെ ജില്ലാ തല കൂട്ടായ്മ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2009 മുതല്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് പ്രതിമാസ വേതനമായി നിലവില്‍ ലഭിക്കുന്നത് 6,000 രൂപയാണ്.

ജില്ലയില്‍ വിവിധ സി ഡി എസുകളിലായി 42 പേര്‍ അക്കൗണ്ടന്റുമാരായി ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും വനിതകളാണ്. അക്കൗണ്ടിംഗ് ജോലിക്ക് പുറമെ കുടുംബശ്രീയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ജോലികളും നിര്‍വ്വഹിക്കേണ്ടതുണ്ട്. അധിക ജോലി ഭാരമുണ്ടായിട്ടും തുച്ഛമായ വേതനമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

കുടുംബശ്രീ മിഷനെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പിന്നീട് വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പ്രതിമാസ വേതനം 10,000 രൂപയാക്കി വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും ജനവകുപ്പ് നിരസിച്ചതിനാല്‍ നടപ്പായില്ല. പിന്നീട് നടന്ന ചര്‍ച്ചയില്‍ 8,000 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ രണ്ട് വര്‍ഷമായിട്ടും പ്രഖ്യാപനം നടപ്പാക്കുകയോ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുകയോ ചെയ്തിട്ടില്ലെന്ന് സി ഡി എസ് അക്കൗണ്ടന്റുമാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ രാജേഷ്, ബബീഷ്, ഉദയകുമാര്‍, രമ്യ, മമത, ഷഹീദ മോള്‍ എന്നിവര്‍ സംബന്ധിച്ചു. വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവരെ വീണ്ടും സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.
കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റുമാരുടെ ശമ്പളം 15,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia