city-gold-ad-for-blogger

കുടുംബശ്രീ പുസ്തകയാത്ര: ഒരുക്കങ്ങള്‍ സജീവം

കുടുംബശ്രീ പുസ്തകയാത്ര: ഒരുക്കങ്ങള്‍ സജീവം
കാസര്‍കോട്: കുടുംബശ്രീ അനുഭവങ്ങളുടെ പുസ്തക സമാഹാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സ്വീകരണ യോഗങ്ങളും വിജയിപ്പിക്കാന്‍ ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ജില്ലയില്‍ 42 സി ഡി എസ്സില്‍ നിന്നായി 2125 സ്ത്രീകളുടെ അനുഭവങ്ങള്‍ 2500 പേജുകളുള്ള 42 പുസ്തക രൂപത്തിലാക്കി. ഓരോ പുസ്തകത്തിനും വ്യത്യസ്തപേരുകള്‍ നല്‍കിയിരിക്കുകയാണ്. ഒമ്പത് സി ഡി എസ്സുകള്‍ കന്നട ഭാഷയിലും മറ്റ് സി ഡി എസ്സുകള്‍ മലയാളത്തിലുമായാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയത്.

സ്വീകരണ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് പ്ര­സി­ഡന്റും, സി ഡി എസ് ചെയര്‍പേഴ്‌സണും ചേര്‍ന്നാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രതിഭാധനരാണ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നത്. എട്ടിന് ഹൊസങ്കടിയില്‍ നിന്നാരംഭിക്കുന്ന പുസ്തകയാത്ര രണ്ട് മണിക്ക് മുള്ളേരിയയിലും നാല് മണിക്ക് കാസര്‍കോട്ടും ഒ­മ്പ­തിന് രാവിലെ കാഞ്ഞങ്ങാട്ടും രണ്ട് മണിക്ക് പരപ്പയിലും നാലുമണിക്ക് ചെറുവത്തൂരിലും നടക്കും.

ഏഴിന് കാസര്‍കോട് നടക്കുന്ന വിളംബര ജാഥയില്‍ ആയിരം സ്ത്രീകള്‍ അണിനിരക്കും. ഹൊസങ്കടിയിലെ ജില്ലാ റാലിയില്‍ പതിനായിരം സ്ത്രീകള്‍ അണിനിരക്കും. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും 4000 പേരെ അണിനിരത്താനും തീരുമാനിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതിന് അഞ്ചിന് പ്രത്യേക അയല്‍ക്കൂട്ടം ചേര്‍ന്ന് 14 അനുഭവദീപം തെളിയിക്കും.

ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തനം സി ഡി എസ് ഭാരവാഹികളുടെ ജില്ലാതല യോഗം അവലോകനം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍.എ.ഖാലിദ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

Keywords: Kudumbasree, Book Journey, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia