കുടുംബശ്രീ ഓണച്ചന്തയ്ക്ക് സര്‍വകാല റെക്കോര്‍ഡ്
Sep 4, 2012, 20:28 IST
കാസര്‍കോട്: ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ ഓണച്ചന്തയില്‍ നടന്നത് സര്‍വകാല റെക്കോര്‍ഡ് വില്പന.
ജില്ലയില്‍ ഓണക്കാലത്ത് 34,35,509 രൂപയുടെയും റംസാന്‍ പെരുന്നാളിനിടെ 5,81,585 രൂപയുടെയും ഉള്‍പെടെ ഈ ഉത്സവ സീസണില്‍ 40,17,094 രൂപയുടെ റെക്കോര്‍ഡ് വില്പനയാണ് ആകെ നടത്തിയത്.
35 ലക്ഷമായിരുന്നു കഴിഞ്ഞതവണ വിറ്റുവരവ്. ഏറ്റവും കൂടുതല്‍ വില്പന നടത്തിയത് ഉദുമ പഞ്ചായത്താണ്. 30,9,675 രൂപയുടെ വില്പനയാണ് ഇവിടെ നടന്നത്.
Keywords: Kudumbasree, Onam, Ramzan, Market, Record sale, Kasaragod