city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബശ്രീയുടെ പരിശീലന പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും; കോഴ്‌സ് പൂര്‍ത്തിയാക്കുന്ന 5000 പേര്‍ക്ക് ജോലി

കാസര്‍കോട്: (www.kasargodvartha.com 04/06/2015) ജില്ലയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനായി കുടുംബ ശ്രീ ആവിഷ്‌കരിച്ച പരിശീലന പരിപാടിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. രാവിലെ 9.30ന് കാസര്‍കോട് ഗവ. കോളജില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ സ്വാഗതം പറയും. സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ബിനുകുമാര്‍ പദ്ധതി വിശദീകരിക്കും. ജില്ലയിലെ ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.

യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ആകര്‍ഷകമായ ശമ്പളത്തോടെ ജോലിയും ഉറപ്പു നല്‍കുന്നതാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. ബി.പി.എല്‍ വിഭാഗത്തില്‍പെട്ട 18നും 35 ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും വ്യക്തിത്വ വികാസവും നല്‍കി തൊഴിലിന് യുവാക്കളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തൊളോണ്‍സ്, ജാഗൃതി, റെഡോക്‌സ്, ക്യാപ്‌സ്റ്റണ്‍, സിന്‍ക്രോസെര്‍വ് ഗ്ലോബല്‍ എന്നീ സംസ്ഥാന കുടുംബശ്രീ മിഷന്‍ തിരഞ്ഞെടുത്ത അഞ്ചു ഏജന്‍സികളാണ് പരിശീലനം നല്‍കുന്നത്. പദ്ധതിക്കായി കുടുംബശ്രീ യുവാക്കളുടെ വിവരശേഖരണം നടത്തിയിരുന്നു. സി.ഡി.എസ്, അയല്‍ക്കൂട്ടങ്ങളിലൂടെ പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറം വിതരണം ചെയ്താണ് അടിസ്ഥാന വിവരം ശേഖരിച്ചിരിക്കുന്നത്.

ഇനി പദ്ധതിയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്കും കോഴ്‌സില്‍ സംബന്ധിക്കാമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ മജീദ് അറിയിച്ചു. പഠിതാക്കള്‍ക്ക് ഭക്ഷണം, താമസം, യൂണിഫോം, പഠനോപകരണങ്ങള്‍, മറ്റു ചിലവും സൗജന്യമായി കുടുംബശ്രീ നിര്‍വഹിക്കും. മൂന്ന്് മാസം മുതല്‍ 12 മാസം വരെയാണ് കോഴ്‌സ് കാലാവധി. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.സി.വി.ടി, എസ്.എസ്.സി സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കും.

തൊഴില്‍ ലഭിക്കുന്നവര്‍ക്ക് 6000 മുതല്‍ 15000 രൂപവരെ ശമ്പളമായി നല്‍കും. സെക്യൂരിറ്റിഗാര്‍ഡ്, ഹോസ്പിറ്റാലിറ്റി അസിസറ്റന്റ്, ഹൗസ് കീപ്പിങ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, ജൂനിയര്‍ കെമിസ്റ്റ്, ടെക്കനിക്കല്‍ സഹായം, ബി.പി.ഒ ആന്‍ഡ് റീട്ടെയില്‍ സെയില്‍ അസിസ്റ്റന്റ്, അക്കൗണ്ടിങ് എന്നിവയിലാണ് പരിശീലനം.

വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ മജീദ്, ജോത്സന, ബിന, മുഹമ്മദ് കുഞ്ഞി, സത്യരാജ് എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുടുംബശ്രീയുടെ പരിശീലന പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും; കോഴ്‌സ് പൂര്‍ത്തിയാക്കുന്ന 5000 പേര്‍ക്ക് ജോലി

Keywords : Kasaragod, Kerala, Kudumbasree, Development project, inauguration, N.A.Nellikunnu. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia