city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബശ്രീ ഭവനവായ്പ: ആധാരങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ബി.ജെ.പി

കാസര്‍കോട്: (www.kasargodvartha.com 16/06/2015) കുടുംബശ്രീ ഭവനവായ്പ പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ പണയപ്പെടുത്തിയ ആധാരം ബാങ്കില്‍ നിന്നും അംഗങ്ങള്‍ക്ക് തിരിച്ചുനല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ നല്‍കിയ വാക്ക് പാലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കാസര്‍കോട് നിയോജക മണ്ഡലത്തിലെ കാറഡുക്ക, ബദിയടുക്ക പഞ്ചായത്തുകളില്‍പെടുന്ന 150-ല്‍ പരം കുടുംബശ്രീ അംഗങ്ങള്‍ വീടു നിര്‍മിക്കാന്‍ കുടുംബശ്രീയുടെ ഭവനശ്രീ വായ്പ പദ്ധതി പ്രകാരം എസ്.ബി.ഐ കാസര്‍കോട് ബ്രാഞ്ചില്‍ നിന്നും സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി വായ്പ എടുത്തിരുന്നു. തവണകളായി തിരിച്ചടക്കുന്ന വായ്പ 15 തവണ അടച്ച് തീര്‍ന്നപ്പോള്‍ ബാക്കി തുക ബാങ്കിലേക്ക് അടക്കുന്നതിന് 2011 ഫെബ്രുവരി 22ന് സി.ഡി.എസും സര്‍ക്കാരും ബേങ്കുകളും ചേര്‍ന്ന് എഗ്രിമെന്റെ് ഒപ്പുവെച്ചു.

കുടുംബശ്രീ ഭവനവായ്പ: ആധാരങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ബി.ജെ.പിഇത് പ്രകാരം വിവിധ സഹകരണ ബാങ്കുകളില്‍ കുടുംബശ്രീ അംഗങ്ങള്‍ പണയപ്പെടുത്തിയ ആധാരം തിരിച്ചു നല്‍കുന്നതിനു വേണ്ടി ബങ്കുകള്‍ക്ക് 72 ലക്ഷം രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞിട്ടും സ്റ്റേറ്റ് ബാങ് ഓഫ് ഇന്ത്യയില്‍ പണയപ്പെടുത്തിയ ആധാരം തിരിച്ചു നല്‍കുന്ന കാര്യത്തില്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കുടുബശ്രീ അംഗങ്ങള്‍ പല പ്രാവശ്യം സര്‍ക്കാരുമായും ബാങ്കുമായും ബന്ധപ്പെട്ടിട്ടും രണ്ട് വര്‍ഷത്തോളമായി ബാങ്കില്‍ പണയപ്പെടുത്തിയ ആധാരം തിരിച്ച് നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് യുവമോര്‍ച്ചയുടെ നേത്യത്വത്തില്‍ വായ്പയെടുത്ത അംഗങ്ങളെ ഉള്‍പെടുത്തി എസ്.ബി.ഐ കാസര്‍കോട് ബ്രാഞ്ചില്‍ ഉപരോധം നടത്തിയിരുന്നു.

തുടര്‍ന്ന് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി സമരക്കാരും ബാങ്കുമായും ചര്‍ച്ച ചെയ്യുകയും ആധാരം രണ്ട് മാസത്തിനുള്ളില്‍ തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കലക്ടര്‍ വാക്കുപാലിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചു.

കാസര്‍കോട് നിയോജക മണ്ഡലത്തില്‍പെടുന്ന ബദിയടുക്ക, കാറഡുക്ക പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ട സ്ഥലം എംഎല്‍എ മറ്റു മണ്ഡലങ്ങളില്‍പ്പെടുന്ന ബാങ്കുകള്‍ക്ക് പണം വിതരണം ചെയ്യാനാണ് ഉത്സാഹം കാണിക്കുതെന്നും ബി.ജെ.പി ആരോപിക്കുന്നു. ബന്ധപ്പെട്ട അധികാരികള്‍ ഈ പ്രശ്‌നത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് കുടുംബശ്രീ അംഗങ്ങളുടെ ആധാരം തിരിച്ചു നല്‍കാന്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ കളക്ടറേറ്റ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ക്ക് ബിജെപി നേത്യത്വം നല്‍കുമെന്നും കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി മുന്നറിയിപ്പ് നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Kudumbasree, House, Bank Loans, District Collector. 


കുടുംബശ്രീ ഭവനവായ്പ: ആധാരങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ബി.ജെ.പി

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia