കുറ്റിക്കോലിനെ ക്യാഷ്‌ലെസ് ആക്കാന്‍ കുടുംബശ്രീകളും
Feb 16, 2017, 11:36 IST
ബന്തടുക്ക.(www.kasargodvartha.com 16.02.2017) കുറ്റിക്കോലിനെ ക്യാഷ്‌ലെസ് ആക്കാനുള്ള യജ്ഞത്തില്‍ കുടുംബശ്രീകളും. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വിവിധ ഡിജിറ്റല്‍ മണി വിനിമയ സംവിധാനങ്ങളില്‍ പരിശീലനം നല്‍കി. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, വിവിധ വാലറ്റുകള്‍, ഭീം ആപ്ലിക്കേഷന്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്.
അടുത്ത ഘട്ടമായി പഞ്ചായത്ത് തലത്തില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും ഡിജിറ്റല്‍ പണവിനിമയത്തില്‍ പരിശീലനം നല്‍കുമെന്ന് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി, വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ എന്നിവര്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ മണി പ്രായോഗിക പരിശീലന പരിപാടി കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ശുഭലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. കുറ്റിക്കോലിലെ അധ്യാപകനായ കെ.ആര്‍. സാനു തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് വിവിധ ഡിജിറ്റല്‍ പണ വിനിമയ മാര്‍ഗങ്ങളില്‍ പരിശീലനം നല്‍കി.
സ്ഥിരം സമിതി അധ്യക്ഷമാരായ സമീറ ഖാദര്‍ ,ധര്‍മ്മാവതി, എന്നിവരും പഞ്ചായത്ത് അംഗങ്ങളായ ജോസഫ് പാറത്തട്ടേല്‍, കെ.ആര്‍ .രഞ്ജിനി, മണികണ്ഠന്‍, വി ഇ ഒ ദിനേശന്‍ എന്‍ ആര്‍ ഇ ജി എ ചുമതലയുള്ള പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ ക്ലാസില്‍ പങ്കെടുത്തു. പരിശീലന പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തു.
Keywords: Kasaragod, Bandaduka, Kudumbasree, Panchayath, Credit-card, Debit-card, Internet Banking, Digital Money, Inauguration.