city-gold-ad-for-blogger

2 ലക്ഷം കുടുംബങ്ങളെ പങ്കാളികളാക്കി കുടുംബശ്രീ ഭക്ഷ്യസുരക്ഷ ഭവനം പദ്ധതി; വെള്ളിയാഴ്ച മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 15/11/2017) കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പള്ളിക്കര പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും സഹകരണത്തോടെ ഭക്ഷ്യസുരക്ഷാ ഭവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ പി രഞ്ജിത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീ ഹാളിലാണ് പരിപാടി.

2 ലക്ഷം കുടുംബങ്ങളെ പങ്കാളികളാക്കി കുടുംബശ്രീ ഭക്ഷ്യസുരക്ഷ ഭവനം പദ്ധതി; വെള്ളിയാഴ്ച മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

രാവിലെ 10 മണിക്ക് കാര്‍ഷിക സെമിനാര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ഉദ്ഘാടനം ചെയ്യും. 'ഭക്ഷ്യസുരക്ഷ ജീവസുരക്ഷ' വിഷയം പാരമ്പര്യ നെല്‍കര്‍ഷകന്‍ ചെറുവയല്‍ രാമന്‍ വയനാട് അവതരിപ്പിക്കും. കൃഷി ഓഫീസര്‍ കെ വേണുഗോപാല്‍ മോഡറേറ്ററാകും. ഉച്ചയ്ക്ക് 2.30ന് ഭക്ഷ്യസുരക്ഷ ഭവനം ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യാതിഥിയാകും. കുടുംബശ്രീ ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ പി രഞ്ജിത് പദ്ധതി വിശദീകരിക്കും.

എം എല്‍ എമാരായ എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ് എന്നിവര്‍ മഴപ്പൊലിമ പുരസ്‌കാരം വിതരണം ചെയ്യും. കുടുംബശ്രീ സംസ്ഥാന ഗവേണിങ് ബോഡി അംഗം പി ബേബി ഉപഹാരം നല്‍കും. 'പൊതുവിദ്യാഭ്യാസ നന്മയ്ക്കായി കുടുംബശ്രീയും' ക്യാമ്പയിന്റെ ബ്രോഷര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പ്രകാശനം ചെയ്യും. ഡി ഡി ഇ ഡോ. ഗിരീഷ് ചോലയില്‍ ഏറ്റുവാങ്ങും. നഗരസഭ ചെയര്‍മാന്മാരായ പ്രൊഫ. കെ പി ജയരാജന്‍, വി വി രമേശന്‍, ബീഫാത്വിമ ഇബ്രാഹിം, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാരായ വി പി ജാനകി, പി രാജന, ഓമന രാമചന്ദ്രന്‍, എ കെ എം അഷറഫ്, മുഹമ്മദ്കുഞ്ഞി ചായിന്റടി, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം നല്‍കും.

കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ ഡി ഹരിദാസ്, എം കെ എസ് പി ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ സൈജു, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി മുഹമ്മദ്കുഞ്ഞി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി ഗീത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, News, Inauguration, Minister, Press Meet, Kudumbasree, Minister KT Jaleel.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia