city-gold-ad-for-blogger

തെങ്ങോലയിൽ ബാനർ; പരിസ്ഥിതി സൗഹൃദം, പുതുമയുടെ സൗന്ദര്യം: കുടുംബശ്രീ വിളമ്പര ജാഥ ശ്രദ്ധേയമായി

 Kudumbashree procession with eco-friendly coconut palm leaf banners.
Photo: Special Arrangement

● പരിസ്ഥിതി സൗഹൃദമായ ഈ സമീപനം ജനശ്രദ്ധ നേടി.
● ഓഗസ്റ്റ് എട്ടിന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും.
● എം.ബി. രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
● പട്ടികവർഗ്ഗ അനിമേറ്റർമാരുടെ മേഖലാതല സംഗമവും സംഘടിപ്പിക്കും.
● വിവിധ ഗോത്രവിഭാഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.

കുറ്റിക്കോൽ: (KasargodVartha) കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന തദ്ദേശീയ കലാരൂപ സംരംഭ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെയും പട്ടികവർഗ്ഗ അനിമേറ്റർ ബ്രിഡ്ജ് കോഴ്‌സ് മെന്റർമാരുടെ മേഖലാതല സംഗമമായ 'ജനഗൽസ' പരിപാടിയുടെയും ഭാഗമായി കുറ്റിക്കോലിൽ നടന്ന വിളമ്പര ഘോഷയാത്ര ശ്രദ്ധേയമായി.

സാധാരണയായി ഫ്ലക്സ് ബാനറുകളാണ് ഇത്തരം പരിപാടികൾക്ക് ഉപയോഗിക്കാറ്. എന്നാൽ, പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ തെങ്ങോലയിൽ നെയ്‌തെടുത്ത ബാനറുകളാണ് കുടുംബശ്രീ പ്രവർത്തകർ വിളമ്പര ജാഥയ്ക്കായി ഉപയോഗിച്ചത്. ഈ വേറിട്ട സമീപനം ജാഥയെ കൂടുതൽ ആകർഷകമാക്കി.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര തദ്ദേശീയ ദിനമായ ആഗസ്റ്റ് 8-ന് രാവിലെ 10 മണിക്ക് കാസർകോട് കുറ്റിക്കോൽ സോപാനം ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി നിർവഹിക്കും. 

അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിക്കും. 8, 9 തീയതികളിൽ നടക്കുന്ന പരിപാടിയിൽ പട്ടികവർഗ്ഗ അനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്‌സ് മെന്റർമാർ എന്നിവരുടെ മേഖലാതല സംഗമവും സംഘടിപ്പിക്കും. തദ്ദേശീയ മേഖലയിൽ നിന്നുള്ള നാനൂറിലധികം പേർ പരിപാടിയിൽ പങ്കെടുക്കും.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. രതീഷ് കുമാർ സ്വാഗതം പറയും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ആമുഖ പ്രഭാഷണം നടത്തും. പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത് പദ്ധതി വിശദീകരിക്കും.

 Kudumbashree procession with eco-friendly coconut palm leaf banners.

എം.എൽ.എമാരായ എ.കെ.എം. അഷ്‌റഫ്, എൻ.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വിശിഷ്ടാതിഥിയായിരിക്കും.

ഷീന ടീച്ചർ, ഷൈമ സി.എ., എം. വിജയൻ, അബ്ബാസ് ബീഗം, കെ. സുജാത ടീച്ചർ, മുരളി പയ്യങ്ങാനം, ധന്യ എം., കെ. രമണി, കെ. ശോഭന കുമാരി, എ. മാധവൻ, സവിത പി., അഡ്വ. എ.പി. ഉഷ, മിനി പി.വി., ഹമീദ് പൊസൊളിഗെ, ശ്രീധര എ. തുടങ്ങിയ ജനപ്രതിനിധികളും കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. അധ്യക്ഷ റീന സി., കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സി.എച്ച്. ഇഖ്ബാൽ, സൗദ സി.എം. എന്നിവരും പരിപാടിയിൽ പങ്കെടുക്കും. അസിസ്റ്റന്റ് കോർഡിനേറ്റർ കിഷോർ കുമാർ എം. നന്ദി പറയും.

ജനഗത്സവത്തിൽ ഗോത്ര സംസ്കൃതിക്ക് പ്രൗഢമായ അരങ്ങൊരുങ്ങുന്നു

കാസർകോട്: കുടുംബശ്രീയുടെ 'ജനഗൽസ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് 8, 9 തീയതികളിലായി വിവിധ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള പത്തിലധികം കലാരൂപങ്ങൾ അവതരിപ്പിക്കും. 

കണ്ണൂർ ജില്ലയിലെ ആറളം ഫാം കുടുംബശ്രീ കലാസംഘം അവതരിപ്പിക്കുന്ന കൊക്കമാന്തിക്കളി, വയനാട് ജില്ലയിലെ പൂതാടി ഗോത്ര താളം ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻ കലാരൂപങ്ങൾ, കോഴിക്കോട് ജില്ലയിലെ നന്മണ്ട ഐവർ നാടകസംഘത്തിൻ്റെ വട്ടകളി, മലപ്പുറം ജില്ലയിലെ നിലമ്പൂർ മുണ്ടക്കക്കടവ് ആട്ടമക്ക ഗോത്ര കലാസംഘം അവതരിപ്പിക്കുന്ന ഗുഡിമനെ, പാലക്കാട് മുതലമടയിലെ ഗോത്രകലാ യൂത്ത് ക്ലബ്ബ് ഗ്രൂപ്പിൻ്റെ കൊട്ടും കുഴലും, അട്ടപ്പാടി കുടുംബശ്രീ ആദിമ കലാസംഘത്തിൻ്റെ ഇരുള നൃത്തം, ഇടുക്കി കാന്തല്ലൂരിലെ ഗോത്ര കലാസമിതി അവതരിപ്പിക്കുന്ന കൊല്ലവയാട്ടം, കാസർകോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന മംഗലംകളി, എരുതുകളി, മലകുടിയാട്ടം, കൊറഗ നൃത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ പരിസ്ഥിതി സൗഹൃദ നീക്കം നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

Article Summary: Kudumbashree's unique eco-friendly palm leaf banners for a procession gain attention in Kasaragod.

#Kudumbashree, #EcoFriendly, #Kasaragod, #Jangalsa, #Kerala, #CoconutPalm

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia