കപ്പ, മീന്‍കറി, പത്തിരി, ചിക്കന്‍കറി... നാടന്‍ വിഭവങ്ങളൊരുക്കി കഫേ കുടുംബശ്രീ
Jan 3, 2015, 14:13 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2015) കാസര്‍കോട് മഹോത്സവത്തിനെത്തുന്നവര്‍ക്ക് രുചികരമായ നാടന്‍ വിഭവങ്ങളൊരുക്കുന്നത് കഫെ കുടുംബശ്രീ. ജില്ലയിലെ അഞ്ച് കുടുംബശ്രീ ഗ്രൂപ്പുകള്‍ ഒരുമിച്ചാണ് കാസര്‍കോട് മഹോത്സവം നടക്കുന്ന വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കഫേ കുടുംബശ്രീ തുടങ്ങിയത്.
കപ്പ, മീന്‍കറി, പത്തിരി, ചിക്കന്‍കറി തുടങ്ങിയ 20ഓളം വിഭവങ്ങളാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. മഹോത്സവത്തിനെത്തുന്നവര്‍ക്ക് മിതമായ വിലയില്‍ നല്ല നാടന്‍ വിഭവങ്ങള്‍ ഒരുക്കുക എന്നതാണ് കഫേകുടുംബശ്രീ ഉദ്ദേശിക്കുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു. കാസര്‍കോട്ടെ മൂന്ന് കുടുംബശ്രീ യൂണിറ്റുകളും എടനീര്‍, കുണ്ടംകുഴി എന്നിവിടങ്ങളിലെ യൂണിറ്റുകളും ചേര്‍ന്നാണ് കഫേ തുടങ്ങിയത്.
അംഗങ്ങള്‍ക്ക് ജില്ല കുടുംബശ്രീ മിഷനില്‍ നിന്ന് കാറ്ററിങ്ങില്‍ ശാസ്ത്രീയമായ പരിശീലനം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഇത്തരമൊരു സംരംഭം ആദ്യമായിട്ടാണെന്ന് കുടുംബശ്രീ മിഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Kasaragod-Maholsavam, Kudumbasree, Cafe.