city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബശ്രീ 16-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലയില്‍ തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 31.07.2014) കുടുംബശ്രീയുടെ  വാര്‍ഷികാഘോഷപരിപാടികള്‍ ജില്ലയില്‍ തുടങ്ങി. 16-ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.ബി അബ്ദുര്‍ റസാഖ്  എം.എല്‍.എ നിര്‍വ്വഹിച്ചു. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനും ഗ്രാമീണമേഖലയില്‍ സ്ത്രീ ശാക്തീകരണത്തിനും കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിപ്ലവകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തരിശ് നിലം കൃഷിയോഗ്യമാക്കുന്ന പദ്ധതിയിലും സമഗ്രപച്ചക്കറി വികസന പരിപാടിയിലും  കുടുംബശ്രീ  സിഡിഎസുകളുടെ  സജിവപങ്കാളിത്തമുണ്ടാകണമെന്ന്  പ്രസിഡണ്ട് പറഞ്ഞു.  വിവിധ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥന്‍മാരായ കെ.കെ ശ്രീകുമാര്‍-സിന്റിക്കേറ്റ് ബാങ്ക്,  പി.എന്‍ ഭട്ട്- കാനറാബാങ്ക്, ടി. ദാമോദരന്‍- കേരളാ ഗ്രാമീണ്‍ ബാങ്ക് എന്നിവരെ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുളള ഉപഹാരം നല്‍കി ആദരിച്ചു.

ഫോട്ടോ പ്രദര്‍ശനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. എന്‍.എ ഖാലിദ് ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി. അബ്ദുളള  ഹാജി,  ലീഡ് ബാങ്ക്  ചീഫ് മാനേജര്‍ എന്‍.കെ അരവിന്ദാക്ഷന്‍ , ചെങ്കള പഞ്ചായത്ത്  സിഡിഎസ് ചെയര്‍പേഴ്‌സണ്‍  ഖദീജ എന്നിവര്‍ സംസാരിച്ചു.  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും അസി. ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.വി വിജയന്‍ നന്ദിയും പറഞ്ഞു.  സ്ത്രീസുരക്ഷാബീമായോജന ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക്് സ്‌കോളര്‍ഷിപ്പ് വിഹിതമായി 42 ലക്ഷം രൂപ അനുവദിച്ചു. മരണപ്പെട്ട ഒരു കുടുംബശ്രീ അംഗത്തിന് ഇന്‍ഷൂറന്‍സ് തുകയായി 50000 രൂപയും അനുവദിച്ചു.   ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം ജില്ലയില്‍  22000 കുടുംബശ്രീ അംഗങ്ങള്‍ക്ക്  ഒരു കോടിയോളം രൂപ ലഭിക്കും.  മരണമടഞ്ഞ 9 കുടുംബശ്രീ അംഗങ്ങള്‍ക്ക് സഹായം ലഭിക്കുമെന്നും  കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

ആഗസ്ത് ഒന്‍പത് വരെ  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീ വാര്‍ഷികാഘോഷപരിപാടികള്‍ സംഘടിപ്പിക്കും. നാളെ (ആഗസ്ത് 2) രാവിലെ 10 ന് കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ ബഡ്‌സ് വിഷയാടിസ്ഥാന സെമിനാര്‍ നടക്കും.  എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വനിതാ സമ്മേളനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും, 7ന് കുണ്ടംകുഴിയില്‍ വൈകുന്നേരം മൂന്ന് മണിക്ക് വടംവലി മത്സരം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) ഉദ്ഘാടനം ചെയ്യും. 9ന് ശിങ്കാരിമേള മത്സരം ഉച്ചയ്ക്ക് 2 ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കും.  9ന് വൈകീട്ട് നാലിന് സംസ്ഥാന വാര്‍ഷികാഘോഷവിളംബരഘോഷയാത്ര നടക്കും.കെ. കുഞ്ഞിരാമന്‍ എം.എല്‍.എ(തൃക്കരിപ്പൂര്‍) ഫ്‌ളാഗ് ഓഫ് ചെയ്യും.


കുടുംബശ്രീ 16-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലയില്‍ തുടങ്ങി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia