city-gold-ad-for-blogger

കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഉന്നത തല അന്വേഷണം വേണം- യൂത്ത് ലീഗ്

എരിയാല്‍: (www.kasargodvartha.com 09/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ നടന്ന വന്‍ കവര്‍ച്ചയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇടപാടുകാരുടെ ആശങ്ക അകറ്റാനും നഷ്ടപ്പെട്ട നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കുന്നതിനും നടപടി വേണമെന്നും യൂത്ത് ലീഗ് നേതാക്കളായ സലീം അക്കര, സിദ്ധീഖ് ബേക്കല്‍, പി.എം കബീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഉന്നത തല അന്വേഷണം വേണം- യൂത്ത് ലീഗ്
ബാങ്ക് അധികൃതരുടെ സുരക്ഷാ വീഴ്ചയാണ് ബാങ്ക് കൊള്ളയ്ക്ക് പ്രധാന കാരണം. ഇതും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം. കോടികളുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ബാങ്ക് അത് സൂക്ഷിക്കുന്നതിന് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. നേരത്തെ കവര്‍ച്ച നടന്ന ബാങ്കാണിത്. അന്ന് പണയസ്വര്‍ണം നഷ്ടപ്പെട്ട പലര്‍ക്കും  ഇതുവരെ നഷ്ടടപരിഹാരം നല്‍കിയിട്ടില്ല.

ബാങ്കിനെതിരെ വന്‍ജനരോഷമാണ് ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് കൊള്ളയടിച്ചവരെ ഉടന്‍ പിടികൂടണമെന്നും ഇടപാടുകാരുടെ ആശങ്ക അകറ്റണമെന്നും യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


Keywords : Eriyal, Bank, Robbery, Kasaragod, Kerala, Muslim-league, Natives, Protest.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia