കുഡ്‌ലു ബാങ്ക് കവര്‍ച്ച: കള്ളന്മാരെ കുറിച്ച് പറയുമ്പോള്‍ എരിയാലിനെ ചേര്‍ക്കരുതേ...
Sep 21, 2015, 14:00 IST
പ്രതികളെ എരിയാലുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല: ഇവൈസിസി
എരിയാല്‍: (www.kasargodvartha.com 21/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ സൂത്രധാരന്‍ അടക്കമുള്ള പ്രതികള്‍ പിടിക്കപെട്ടിട്ടും ബാക്കിയുള്ള മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടും ഇതിലെ ഒരു പ്രതി പോലും എരിയാല്‍ പ്രദേശത്തുകാരില്ല എന്നിരിക്കെ ചില മാധ്യമങ്ങളില്‍ ഏതാനും പ്രതികളെ എരിയാല്‍ സ്വദേശികള്‍ എന്ന് പരിചയപ്പെടുത്തുന്നത് തികച്ചും തെറ്റാണെന്ന് ഇവൈസിസി എരിയാല്‍ യോഗം അഭിപ്രായപ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ പ്രദേശത്തോടുള്ള അവഹേളനമാണെന്നും യോഗം കുറ്റപ്പെടുത്തി.
ദുഷ്പ്രചരണങ്ങള്‍ മൂലം ഈ പ്രദേശത്തുകാര്‍ക്ക് പല ഭാഗത്ത് നിന്നും അവഹേളനം സഹിക്കേണ്ടി വരുന്നു. ഇക്കാരണത്താല്‍ പലരും ഈ പ്രദേശത്തുകാര്‍ക്ക് ജോലി നല്‍കാന്‍ മടിക്കുന്നു. വിവാഹാലോചനകള്‍ വരെ മുടങ്ങുന്നു. ഇത്തരം പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. സഫ് വാന്‍ എരിയാല്‍, അബു നവാസ്, ഷുക്കൂര്‍ എരിയാല്‍, ഹൈദര്‍ കുളങ്കര, ഖലീല്‍ എരിയാല്‍, നൗഷാദ് എരിയാല്‍, രിഫായി, ജാബിര്‍ കുളങ്കര എന്നിവര്‍ സംസാരിച്ചു.
Keywords : Kudlu, Bank, Robbery, Accuse, Eriyal, Natives, Meeting, Kasaragod.