പെണ്‍വാണിഭത്തിനായി കുടകിലെ പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക് കടത്തി
Jul 27, 2012, 16:00 IST
കാസര്‍കോട്: ഗള്‍ഫിലേക്ക് പെണ്‍വാണിഭത്തിനായി കുടക് പെണ്‍കുട്ടികളെയും കടത്തിയതായി വിവരം പുറത്തു വന്നു. കുടകിലെ തോട്ടം മേഖലകളില്‍ തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്യുന്ന നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടികളെയാണ് ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി പെണ്‍വാണിഭത്തിനായി കടത്തിയത്.
കാസര്‍കോട് നേരത്തെ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ഒരു ഇടനിലക്കാരി മുഖേനയാണ് കുടക് പെണ്‍കുട്ടികളെ ഗള്‍ഫിലെത്തിച്ചതെന്നാണ് വിവരം. പെണ്‍വാണിഭക്കേസുമായി ബന്ധമുള്ള ഇടനിലക്കാരിയെ നേരത്തെ കാസര്‍കോട്ട് പെണ്‍വാണിഭം നടത്തുന്നതിനിടയില്‍ അറസ്റ്റ് ചെയ്തപ്പോള്‍ 17കാരിയായ കുടക് പെണ്‍കുട്ടിയും പിടിയിലായിരുന്നു.
ഈ പെണ്‍കുട്ടിയെയും ഗള്‍ഫിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇടനിലക്കാരിയുടെ ഇരുനില വീട് റെയ്ഡ് ചെയ്താണ് പോലീസ് പെണ്‍വാണിഭം പിടികൂടിയത്. ഇടനിലക്കാരിയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക് കടത്തിയ വിവരം മൊഴി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള അന്വേഷണവും നടന്നിരുന്നില്ല.
കുടക് പെണ്‍കുട്ടിയോടൊപ്പം ഒരു ദിവസം കഴിഞ്ഞ ഗള്‍ഫുകാരനായ യുവാവ് ഇഷ്ടപ്പെട്ട് തന്റെ സ്വര്‍ണ്ണമാല പോലും ഊരി നല്‍കിയിരുന്നു. കാസര്‍കോട്ടെ പ്രമുഖരായ ചിലരുടെ പേരും ഇടനിലക്കാരി വെളിപ്പെടുത്തിയതോടെയാണ് പ്രമാദമായ ഈ പെണ്‍വാണിഭക്കേസ് വഴിമുട്ടിയത്.
കുടകിലെ പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നിരവധി സംഘങ്ങള്‍ കുടക് കേന്ദ്രീകരിച്ച് രംഗത്തുണ്ടായിരുന്നു. ഇതില്‍ ചെര്‍ക്കളയിലെ ഒരു ദമ്പതികളും ഉള്‍പ്പെട്ടിരുന്നു. ഇവരെയും പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദുബായ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ബോസുമാരായി പ്രവര്‍ത്തിക്കുന്നത് കാസര്‍കോട്ടുകാരാണെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു.

Keywords: Sex mafia, Export, Kudaku girls, Gulf, Kasaragod