city-gold-ad-for-blogger

കുബനൂരില്‍ പിടിയിലായ സംഘത്തിലെ ഒരാള്‍ കൂടി കസ്റ്റഡിയില്‍, തങ്ങിയ വീട്ടില്‍ നിന്നു തോക്ക് കണ്ടെടുത്തു

കാസര്‍കോട്: (www.kasargodvartha.com 21.10.2014) തിങ്കളാഴ്ച അര്‍ധരാത്രി മഞ്ചേശ്വരം കുബനൂരില ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ ആയുധങ്ങളുമായി സംശയസാഹചര്യത്തില്‍ കാണപ്പെട്ട നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഒരാളെ കൂടി നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു.

വീടിനടുത്തു കാണപ്പെട്ട ടവേര വണ്ടിയുടെ ഡ്രൈവറായ മുംബൈ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ പിടിയിലായതിനു ശേഷം നാട്ടുകാര്‍ ഈ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഒരു തോക്കു കണ്ടെടുത്തു. എന്നാല്‍ തോക്ക് കണ്ടെത്തിയ കാര്യം പോലീസ് സ്ഥിരീകരിച്ചില്ല. പിടിയിലായവരില്‍ മലയാളികളും മുംബൈ, കര്‍ണാടക സ്വദേശികളും ഉണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുമെന്നും സി.ഐ. വ്യക്തമാക്കി.

സംഘത്തിന്റെ ലക്ഷ്യം എന്താണെന്നു വ്യക്തമായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിലൂടെ അക്കാര്യം വെളിപ്പെടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അഞ്ചു പേരാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. സ്ഥലത്തു നിന്നു ഓടിപ്പോയ ചിലരെ കുറിച്ച് അന്വേഷണം തുടരുകയാണ്. ഈ സംഘത്തില്‍ വേറെയും ആളുകളുള്ളതായും പോലീസ് സംശയിക്കുന്നു.

സംഘം ഉപയോഗിച്ച കെ.എ. 21 എന്‍. 3749 എന്ന നമ്പറിലുള്ള ടവേര വണ്ടി വീട്ടു പരിസരത്തു നിന്നു പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് സംശയമുണ്ട്.

Related News: 
ആള്‍പാര്‍പില്ലാത്ത വീട്ടില്‍ ഒളിച്ചു കഴിഞ്ഞ നാലംഗ സംഘം മാരകായുധങ്ങളുമായി പിടിയില്‍, 2 പേര്‍ ഓടിപ്പോയി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുബനൂരില്‍ പിടിയിലായ സംഘത്തിലെ ഒരാള്‍ കൂടി കസ്റ്റഡിയില്‍, തങ്ങിയ വീട്ടില്‍ നിന്നു തോക്ക് കണ്ടെടുത്തു
കുബനൂരില്‍ പിടിയിലായ സംഘത്തിലെ ഒരാള്‍ കൂടി കസ്റ്റഡിയില്‍, തങ്ങിയ വീട്ടില്‍ നിന്നു തോക്ക് കണ്ടെടുത്തു
കുബനൂരില്‍ പിടിയിലായ സംഘത്തിലെ ഒരാള്‍ കൂടി കസ്റ്റഡിയില്‍, തങ്ങിയ വീട്ടില്‍ നിന്നു തോക്ക് കണ്ടെടുത്തു

കുബനൂരില്‍ പിടിയിലായ സംഘത്തിലെ ഒരാള്‍ കൂടി കസ്റ്റഡിയില്‍, തങ്ങിയ വീട്ടില്‍ നിന്നു തോക്ക് കണ്ടെടുത്തു

Keywords : Kasaragod, Police, Custody, Kumbala, Manjeshwaram, House, Gun, Natives, Search, Found. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia