city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ ടൂറിസം പദ്ധതി വികസിപ്പിക്കും: കെ ടി ഡി സി ചെയര്‍മാന്‍

കാസര്‍കോട്: (www.kasargodvartha.com 19/10/2016) കേരളം ടൂറിസം വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ബേക്കല്‍ ബീച്ച് ക്യാമ്പ് വികസിപ്പിച്ച് ഒരുവര്‍ഷത്തിനകം വികസനസാധ്യതയുണ്ടാക്കുമെന്നും അഞ്ചു വര്‍ഷത്തിനകം ബേക്കല്‍ ബീച്ചിനെ സമ്പൂര്‍ണ്ണമായും സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുമെന്നും കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. കെ ടി ഡി സി ബേക്കല്‍ ബീച്ച് ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ ടൂറിസം സാധ്യതയുള്ളതും അത്യാകര്‍ഷകവുമായ സ്ഥലമാണ് ബേക്കല്‍. ബേക്കല്‍ കോട്ടയും വലിയ ദൃശ്യ സാന്നിധ്യമായ കടലോരവും ഇവിടെ മറ്റു ബീച്ചുകളില്‍ നിന്നും ബേക്കലിനെ വ്യത്യസ്തമാക്കുന്നു. 25 വര്‍ഷം മുമ്പ് നിയമസഭാ കമ്മിറ്റി ബേക്കലില്‍ വന്ന് താമസിച്ച് പഠനം നടത്തിയിരുന്നു. ബി ആര്‍ ഡിസി യുമായി ചര്‍ച്ച നടത്തി സ്ഥലം ഏറ്റെടുക്കുന്നതിന് ധാരണയുണ്ടാക്കും.

പൊതു-സ്വകാര്യ സംയുക്തവികസന പദ്ധതിയായാണ് ഇത് നടപ്പാക്കുക. 200 ഏക്കര്‍ ഇതിനായി വേണ്ടിവരും. നിലവില്‍ ഇവിടെ 20 മരകബാനകള്‍(വീടുകള്‍) നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഇതില്‍ ആറെണ്ണം നിര്‍മ്മിച്ച് താമസയോഗ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ നിര്‍മ്മിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്യും. നേരത്തെ കിറ്റ്‌കോ ആണ് ഇതിന്റെ ചുമതല വഹിച്ചത്. സംസ്ഥാന നിയമസഭയില്‍ ടൂറിസം സംബന്ധിച്ച ബജറ്റ് ചര്‍ച്ചയില്‍ ബേക്കലിന് പ്രധാന സ്ഥാനം നല്‍കിയിട്ടുണ്ട്. അഞ്ച്ു വര്‍ഷത്തിനകം സമ്പൂര്‍ണ്ണമായും വിദേശികള്‍ക്കുള്‍പ്പടെ അനുയോജ്യമായ ടൂറിസം മേഖലയാക്കി ബേക്കലിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കെ ടി ഡി സി ചീഫ് എഞ്ചിനീയര്‍ ഷാജഹാന്‍, കോഴിക്കോട് മേഖലാ മാനേജര്‍ സുജില്‍മാത്യൂസ്, കെ ടി ഡി സി ബേക്കല്‍ യൂണിറ്റ് മാനേജര്‍ കെ ഹരീന്ദ്രന്‍ എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.
ബേക്കല്‍ ടൂറിസം പദ്ധതി വികസിപ്പിക്കും: കെ ടി ഡി സി ചെയര്‍മാന്‍

ബേക്കല്‍ ടൂറിസം പദ്ധതി വികസിപ്പിക്കും: കെ ടി ഡി സി ചെയര്‍മാന്‍

ബേക്കല്‍ ടൂറിസം പദ്ധതി വികസിപ്പിക്കും: കെ ടി ഡി സി ചെയര്‍മാന്‍

ബേക്കല്‍ ടൂറിസം പദ്ധതി വികസിപ്പിക്കും: കെ ടി ഡി സി ചെയര്‍മാന്‍

Keywords:  Kasaragod, Kerala, Bekal, Tourism, KTDC Chairman M. Vijayakumar, Bekal Beach camp, KTDC Chairman visits Bekal Beach camp.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia