കെ ടി മുഹമ്മദ് സ്മാരക നാടകോത്സവം: അമ്പലപ്പുഴ സാരഥിയുടെ ‘നവജാതശിശു’ മികച്ച നാടകം
● 'താഴ്‌വാരം' സംവിധാനം ചെയ്ത അശോക് ശശി മികച്ച സംവിധായകൻ.
● മികച്ച രചയിതാവ് പ്രദീപ് കാവുന്തറ.
● മികച്ച നടൻ ലിഷോയി ഉണ്ണികൃഷ്ണൻ; മികച്ച നടി ഗ്രീഷ്മ ഉദയ്.
● 'അങ്ങാടിക്കുരുവികൾ'ക്ക് ദീപനിയന്ത്രണം, രംഗസജ്ജീകരണം പുരസ്‌കാരങ്ങൾ ലഭിച്ചു.
● കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്കപ്പുറം സമൂഹാനുഭവങ്ങൾ നാടകങ്ങളിൽ പ്രകടമായി.
കാസർകോട്: (KasarodVartha) ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച കെ ടി മുഹമ്മദ് സ്മാരക നാടകോത്സവത്തിൽ അമ്പലപ്പുഴ സാരഥിയുടെ ‘നവജാതശിശു വയസ് 84’ മികച്ച നാടകത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
സംഘാടക സമിതി കാസർകോട് പ്രസ് ക്ലബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പുരസ്ക്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്തെ സൗപർണികയുടെ ‘താഴ്‌വാരം’ രണ്ടാമത്തെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നാടകത്തിന്റെ സംവിധായകനായ അശോക് ശശിയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.

പുരസ്‌കാരജേതാക്കൾ
● മികച്ച രചയിതാവ്: പ്രദീപ് കാവുന്തറ (‘നവജാതശിശു വയസ് 84’)

● മികച്ച നടൻ: ലിഷോയി ഉണ്ണികൃഷ്ണൻ (‘നവജാതശിശു’)

● മികച്ച നടി: ഗ്രീഷ്മ ഉദയ് (‘താഴ്‌വാരം’)

● രണ്ടാം മികച്ച നടൻ: റഷീദ് മുഹമ്മദ് (‘താഴ്‌വാരം’)
● രണ്ടാമത്തെ മികച്ച നടി: കലാമണ്ഡലം സന്ധ്യ (‘സുകുമാരി’)
● മികച്ച ഹാസ്യനടൻ: നൂറനാട് പ്രദീപ് (‘അങ്ങാടിക്കുരുവികൾ’)
സാങ്കേതിക പുരസ്‌കാരങ്ങൾ
● രംഗപടം, സംഗീത നിയന്ത്രണം: ‘താഴ്‌വാരം’
● ദീപനിയന്ത്രണം, രംഗസജ്ജീകരണം: കായംകുളം പീപ്പിൾസ് ക്ലബിന്റെ ‘അങ്ങാടിക്കുരുവികൾ’
● പ്രത്യേക പുരസ്‌കാരം: ജീവൻ സാജ് (രചയിതാവ് – ‘അങ്ങാടിക്കുരുവികൾ’
കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്കപ്പുറം സമൂഹാനുഭവങ്ങളും മനുഷ്യവ്യഥകളും സ്വപ്നങ്ങളും പ്രകടമാക്കുന്നതിൽ ഈ വർഷത്തെ നാടകങ്ങൾ വ്യത്യസ്തമായിരുന്നു എന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജഡ്ജിങ് സമിതി അംഗങ്ങളായി മധു ബേഡകം, ഡോ. സന്തോഷ് പനയാൽ, ശ്രീനാഥ് നാരായണൻ എന്നിവരാണ് പ്രവർത്തിച്ചത്.
സംഘാടകസമിതി ഭാരവാഹികളായ ചെയർമാൻ കെ വി കുഞ്ഞിരാമൻ, കെ വി രഘുനാഥൻ, എൻ എ അഭിലാഷ്, രചന അബ്ബാസ്, ശ്രീനാഥ് നാരായണൻ, കെ വി ബാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മലയാള നാടക വിശേഷങ്ങൾ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളുമായി ഈ വാർത്ത പങ്കുവെക്കുക. കമൻ്റ് ചെയ്യുക.
Article Summary: KT Muhammed Memorial Drama Festival concludes; 'Navajathashishu Vayas 84' wins Best Play.
#KTMuhammed #DramaFestival #KeralaTheatre #Navajathashishu #KasaragodNews #TheatreAwards






