എസ് എഫ് ഐയില്‍ നിന്ന് രാജി വെച്ച് കെ എസ് യു വില്‍ ചേര്‍ന്നതിന് മര്‍ദ്ദിച്ചു
Jul 13, 2012, 16:03 IST
ബേക്കല്‍: എസ് എഫ് ഐയില്‍ നിന്ന് രാജി വെച്ച് കെ എസ് യു വില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മകന് മര്‍ദ്ദനമേറ്റു.
പാക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്റെ മകനുമായ നിജാദി(17)നാണ് മര്‍ദ്ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ മൗവ്വലിലെ ശശി, അനൂപ്, അശോകന്‍ തുടങ്ങി അഞ്ച് പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ മൗവ്വല്‍ പള്ളിക്ക് സമീപത്ത് വെച്ച് ഒരു സംഘം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നിജാദിനെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി.
നേരത്തെ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന നിജാദ് സംഘടനയില്‍ നിന്നും രാജിവെച്ച് കെ എസ് യു വില്‍ ചേരുകയായിരുന്നു. ഇതിന്റെ പേരില്‍ നിജാദ് ഭീഷണി നേരിട്ട് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമത്തിനിരയായത്. സാരമായി പരിക്കേറ്റ നിജാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി.

Keywords: KSU, Worker, Attack, Bekal, Kasaragod