city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

ചെറുവത്തൂര്‍:(www.kasargodvartha.com 28.09.2014) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസിന്റെ ക്രൂരമായ മര്‍ദനമേറ്റ് അവശ നിലയില്‍ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദിനൂറിലെ എന്‍.ഇര്‍ഷാദിനാണ്(20) മര്‍ദനമേറ്റത്. ശനിയാഴ്ച ചന്തേര പോലീസ് സ്‌റ്റേഷനില്‍ വെച്ച് എസ്.ഐ.മനോജും എ.എസ്.ഐ. ചന്ദ്രമോഹനനും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ഇര്‍ഷാദ് പരാതിപ്പെട്ടു.

രണ്ടൂ ദിവസം മുമ്പ് ഇര്‍ഷാദ് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിര്‍ ഭാഗത്തു നിന്നു പോലീസ് ജീപ്പു വന്നിരുന്നു. ഇര്‍ഷാദ് സൈഡ് കൊടുത്തു ബൈക്ക് ഓടിച്ചു പോവുകയും ചെയ്തു. എന്നാല്‍ കൈ കാണിച്ച് ബൈക്ക് നിര്‍ത്തിയില്ലെന്ന കുറ്റം ചുമത്തി, ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത പോലീസ് സെപ്തംബര്‍ 26ന് ഇര്‍ഷാദിനെ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് ഇര്‍ഷാദ് വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിന്റെ താക്കോല്‍ ആവശ്യപ്പെട്ട പോലീസ് വീട്ടിലെ സ്ത്രീകളെ ചീത്ത വിളിക്കുകയും വാതിലില്‍ ചവിട്ടുകയും ചെയ്തു. വീട്ടുകാരില്‍ നിന്നു താക്കോല്‍ വാങ്ങി ബൈക്ക് സ്‌റ്റേഷനിലേക്കു കൊണ്ടു പോവുകയും ചെയ്തു.

പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ശനിയാഴ്ച സ്‌റ്റേഷനിലെത്തിയ ഇര്‍ഷാദിനെ എസ്.ഐ.യും എ.എസ്.ഐ.യും ചേര്‍ന്ന് മുഖത്തും തലയ്ക്കും മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ഛര്‍ദിച്ച ഇര്‍ഷാദിനെ അഭിനയിക്കുകയാണെന്നു പറഞ്ഞ് വീണ്ടും തല്ലുകയായിരുന്നു. ഒരു മാസം മുമ്പ് വാര്‍പ്പിനു മുകളില്‍ നിന്നു വീണ് തലയ്ക്കു മുറിവു പറ്റിയ കാര്യം പോലീസിനോട് പറഞ്ഞപ്പോള്‍ അതു തട്ടിപ്പാണെന്നു പറഞ്ഞ് തുരുതുരാ തലക്ക് അടിക്കുകയും ചെയ്തു. എ.എസ്.ഐ. മര്‍ദിക്കുമ്പോള്‍ അങ്ങനെയല്ല, ഇങ്ങനെയാണ് അടിക്കേണ്ടതെന്നു പറഞ്ഞ് എസ്.ഐ. കാട്ടിക്കൊടുക്കുകയും അതു പോലെ അടിപ്പിക്കുകയുമായിരുന്നുവെന്നും ഇര്‍ഷാദ് പറഞ്ഞു.

ഇര്‍ഷാദിനെ സ്റ്റേഷനില്‍ നിന്നു ജാമ്യത്തിലിറക്കാനായി രണ്ടു സുഹൃത്തുക്കള്‍ ശനിയാഴ്ച ഉച്ചയ്ക്കു സ്‌റ്റേഷനില്‍ ചെന്നെങ്കിലും വൈകിട്ട് അഞ്ചു മണി കഴിഞ്ഞാണ് വിട്ടയച്ചത്. അപ്പോഴേക്കും ഛര്‍ദിച്ച് ഇര്‍ഷാദ് അവശനായിരുന്നു. പോലീസുകാര്‍ ഇടപെട്ട് ഇര്‍ഷാദിനെ തങ്കയത്തെ ആശുപത്രിയില്‍ എത്തിച്ച് ഗുളികകള്‍ നല്‍കി വീട്ടിലേക്കയക്കുകയായിരുന്നു. പോലീസ് മര്‍ദിച്ചുവെന്ന് പരാതിപ്പെട്ടാല്‍ കള്ളക്കേസുകളില്‍ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.

വേദന അസഹ്യമായതിനെ തുടര്‍ന്ന് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇര്‍ഷാദിനെ അവിടെ നിന്നു ഇ.എന്‍.ടി. പരിശോധനയ്ക്കായി ചെറുവത്തൂരിലെ തന്നെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പോലീസ് മര്‍ദനം സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക് ഇര്‍ഷാദ് പരാതി നല്‍കിയിട്ടുണ്ട്. ഡി.സി.സി. പ്രസിഡന്റ് സി.കെ.ശ്രീധരന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാജിദ് മൗവ്വല്‍ തുടങ്ങിയവര്‍ ഇര്‍ഷാദിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച ഉച്ചയോടെ ചന്തേര പോലീസ് ആശുപത്രിയിലെത്തി ഇര്‍ഷാദിന്റെ മൊഴി രേഖപ്പെടുത്തി.
പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kanhangad, Cheruvathur, Assault, hospital, Bike, Woman, complaint, KSU volunteer assaulted by police,  KSU Worker assaulted by police 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia