എഞ്ചിനീയറിംഗ് കോളജില്‍ എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്, കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു
Mar 2, 2019, 10:53 IST
ചീമേനി: (www.kasargodvartha.com 02.03.2019) എഞ്ചിനീയറിംഗ് കോളജില്‍ എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസിന്റെ ഓഫീസ് തകര്‍ത്തു. കെഎസ് യു വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ക്കു നേരെയും അക്രമമുണ്ടായി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്നു ദിവസമായി കോളജില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു.
കെ എസ് യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നുവെന്ന് കെ എസ് യു നേതൃത്വം ആരോപിച്ചു. പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തകരായ അമല്‍, അജ്മല്‍, അനസ് എന്നിവരെ തൃക്കരിപ്പൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ നിന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് പാഞ്ഞുകയറിയ കെ എസ് യു വിദ്യാര്‍ത്ഥികളെ പിന്നാലെയെത്തി എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയും ഓഫീസിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ത്തതായും പരാതിയുണ്ട്.
അതേസമയം എസ് എഫ് ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് പ്രകോപനമില്ലാതെ ചെടി ചട്ടിയെടുത്തു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചതായി എസ് എഫ് ഐ ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചെറുവത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, SFI, KSU, Clash, Congress, KSU-SFI Clash in Engineering college
< !- START disable copy paste -->