കോളജിലെത്തിയ കെ എസ് യു ജില്ലാ സെക്രട്ടറിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
Feb 19, 2020, 16:24 IST
നീലേശ്വരം: (www.kasargodvartha.com 19.02.2020) കോളജിലെത്തിയ കെ എസ് യു ജില്ലാ സെക്രട്ടറിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. കെ എസ് യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാമിനെയാണ് കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കെ എസ് യു യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മാര്‍ട്ടിന്‍. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ട്ടിന്‍ കോളേജ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ അഭയം തേടുകയായിരുന്നു. പോലീസെത്തിയാണ് മാര്‍ട്ടിനെ മോചിപ്പിച്ചത്.
അതേസമയം കോളേജില്‍ എത്തിയ മാര്‍ട്ടിന്‍ വിദ്യാര്‍ത്ഥികളെ അസഭ്യം പറയുകയും ക്ലാസ് മുറിയില്‍ യോഗം നടത്തുകയും ചെയ്തെന്നും ഇതിനെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതിനെ കൈയ്യേറ്റമായി ചിത്രീകരിക്കുകയായിരുന്നുവെന്നും എസ് എഫ് ഐ ആരോപിച്ചു.