സ്‌കൂളിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിക്കണം: കെ എസ് യു
May 23, 2020, 15:24 IST
കുണ്ടംകുഴി: (www.kasargodvartha.com 23.05.2020) പുതിയ അധ്യായന വര്‍ഷം കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അനധികൃതമായി സംഭാവനകള്‍ പിരിക്കരുത് എന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി കൊണ്ട് കുണ്ടംകുഴി സ്‌കൂളില്‍ നടക്കുന്ന അനധികൃത പണപ്പിരിവ് ഉടന്‍ അവസാനിപ്പിക്കണമെന്ന് കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് നിഖില്‍ ചിറക്കല്‍ ആവശ്യപ്പെട്ടു. ഒരു റസീറ്റ് പോലും നല്‍കാതെയാണ് സ്‌കൂളുകളില്‍ ചേരുവാന്‍ എത്തുന്ന കുട്ടികളില്‍നിന്ന് 3,500 രൂപയും, കൂടാതെ 500 രൂപയും സംഭാവന പിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തുന്ന നയമാണെന്നും എത്രയും പെട്ടെന്ന് പിന്‍വലിക്കേണ്ട താണെന്നും കെ എസ് യു നേതൃത്വം ആവശ്യപ്പെട്ടു.
അനധികൃതമായി സംഭാവന പിടിക്കുന്ന പിടിഎക്കെതിരെ കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും, വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുമെന്നും വ്യക്തമാക്കി. എത്രയും പെട്ടെന്ന് അനധികൃത പണപ്പിരിവ് പിടിഎ കമ്മിറ്റി നിര്‍ത്തിവയ്ക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി കെഎസ്‌യു മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അറിയിച്ചു. ഇംഗ്ലീഷ് മീഡിയത്തിലും മറ്റുമായി ചേര്‍ക്കാന്‍ എത്തുന്ന കുട്ടികള്‍ ഭീമമായ സംഭാവന തുക കേട്ട് മലയാളം മീഡിയത്തിലും ചേര്‍ക്കാതെ തിരിച്ചു പോകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
Keywords: Kundamkuzhi, news, Kerala, Kasaragod, KSU, school, KSU against illegal money collection in school