city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Education News | കേരള സ്‌കൂള്‍ ടീചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് 19 ന് കാസര്‍കോട്ട് തുടക്കമാവും

KSTU Teachers attending press conference
KasargodVartha Photo

● 19 ന് സംസ്ഥാന പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. 
● വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
● 20 ന് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയായിരിക്കും. 
● 21 ന് വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ സംബന്ധിക്കും. 

കാസര്‍കോട്: (KasargodVartha) കേരളാ സ്‌കൂള്‍ ടീചേഴ്‌സ് യൂണിയന്‍ (കെഎസ്ടിയു) 46-ാമത് സംസ്ഥാന സമ്മേളനം 'തകര്‍ക്കരുത് പൊതു വിദ്യാഭ്യാസം, തുടരരുത് നീതി നിഷേധം' എന്ന പ്രമേയത്തില്‍ 19 മുതല്‍ 21 വരെ മൂന്ന് ദിവസങ്ങളിലായി കാസര്‍കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

19 ന് രാവിലെ 11 മണിക്ക് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദുല്ല പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. 12 മണിക്ക് കൗണ്‍സില്‍ മീറ്റ് നടക്കും. നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വാഗതസംഘം ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ കല്ലട്ര മായിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ അഡ്വ: ഹാരിസ് ബീരാന്‍ എംപി ഉദ്ഘാടനം ചെയ്യും.

നജീബ് കാന്തപുരം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് സപ്ലിമെന്റ് പ്രകാശനം ചെയ്യും. എ എം കടവത്ത് അസീസ് കളത്തൂര്‍, കെ പി മുഹമ്മദ് അഷ്‌റഫ്, എം അഹ് മദ് തുടങ്ങിയവരും കെ എസ് ടി  യു സംസ്ഥാന നേതാക്കളും സംബന്ധിക്കും. തുടര്‍ന്ന് 6.30 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കാസര്‍കോട് എംഎല്‍എ എന്‍ എ  നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഗഫൂര്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍, ഫൈസല്‍ എളേറ്റില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാത്രി 8:30ന്  സംഗീത രാവ് നടക്കും.
 
20ന് രാവിലെ 10 മണിക്ക് നടക്കുന്ന 'Teacher the future'  എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഡ്വ: വാമനകുമാര്‍ സംവദിക്കും. തുടര്‍ന്ന് നടക്കുന്ന സമ്പൂര്‍ണ്ണസമ്മേളനം കെഎസ്ടിയു സംസ്ഥാന പ്രസിഡണ്ട്  കെ എം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി എം എ സലാം ഉദ്ഘാടനം ചെയ്യും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയായിരിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തും. എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി  എ അബ്ദു റഹിമാന്‍, യഹിയ തളങ്കര, കെഎസ്ടി യു മുന്‍ പ്രസിഡണ്ട് എ കെ സൈനുദ്ദീന്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, പി  മുനീര്‍ ഹാജി, ടി സി എ റഹ് മാന്‍, മാഹിന്‍ കേളോട്ട്, അഷ്‌റഫ് ഇടനീര്‍, സയ്യിദ് താഹ ചേരൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

12 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കെഎസ്ടിയു സംസ്ഥാന ട്രഷറര്‍ എ സി അത്താ ഉല്ലയുടെ അധ്യക്ഷതയില്‍ കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് പ്രമേയ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന 'ചരിത്ര വക്രീകരണം ഇന്ത്യയില്‍' എന്ന സെമിനാര്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ അമൃത് ജി കുമാര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് കാസര്‍കോട് നഗരത്തില്‍  അധ്യാപക റാലിക്ക് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. അഞ്ചുമണിക്ക് നടക്കുന്ന പൊതു സമ്മേളനം ടിവി ഇബ്രാഹിം എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്ല വാവൂര്‍, അഡ്വക്കറ്റ് എ ന്‍ എ ഖാലിദ്. കലാഭവന്‍ രാജു തുടങ്ങിയവര്‍ സംബന്ധിക്കും.

21 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പഠന സെഷന്‍ കരിക്കുലം കമ്മിറ്റി അംഗം പി കെ അസീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനവും സൗഹൃദ സമ്മേളനവും ബഷീര്‍ ചെറിയാണ്ടി ഉദ്ഘാടനം ചെയ്യും. വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ സംബന്ധിക്കും. 

സംഘാടക സമിതി ചെയര്‍മാന്‍ കല്ലട്ര മായിന്‍ ഹാജി, കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെഎം അബ്ദുല്ല. സെക്രട്ടറി പി കെ അസീസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുള്‍ റഹ് മാന്‍, സംഘാടക സമിതി കണ്‍വീനര്‍ എ സി അത്താ ഉല്ല, കെഎസ്ടിയു സെക്രട്ടറിയേറ്റ് മെമ്പര്‍ ടി കെ പി അബ്ദുള്‍ റഹൂഫ്, ജില്ലാ പ്രസിഡന്റ് ഗഫൂര്‍ ദേളി, മീഡിയാ കമ്മിറ്റി കണ്‍വീനര്‍ സിറാജ് ഖാസിലേന്‍, സമീര്‍ തെക്കില്‍, യാസര്‍ അറഫാത്ത്, ഷാഹിന കെ എം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

#KSTU #teachers #education #Kerala #conference #Kasaragod

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia