city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ഷേത്രനഗരമായ പാലക്കുന്നില്‍ കെ എസ് ടി പി പുതിയ പദ്ധതി തയ്യാറാക്കുന്നു; ഭരണി മഹോത്സവത്തിനു മുമ്പായി പണി പൂര്‍ത്തിയാക്കും

പാലക്കുന്ന്: (www.kasargodvartha.com 02.02.2019) ക്ഷേത്ര നഗരമെന്നറിയപ്പെടുന്ന പാലക്കുന്നും പരിസരത്തും ആധുനിക രീതിയിലുള്ള നഗര സൗന്ദര്യവല്‍ക്കരണം സാധ്യമാക്കുമെന്ന് കെ എസ് ടി പിയുടെ പ്രൊജക്റ്റ് എം ഡിയുടെ ചുമതല വഹിക്കുന്ന ദിവാകരന്‍ അറിയിച്ചു. പദ്ധതിയുടെ വിശദമായ വിലയിരുത്തലിനു വേണ്ടി വ്യാഴാഴ്ച അദ്ദേഹം പാലക്കുന്ന് സന്ദര്‍ശിച്ചിരുന്നു. പ്രോജക്റ്റ് മാനേജര്‍ രഘുനാഥ്, മറ്റു എഞ്ചീനിയര്‍മാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പാലക്കുന്ന് വികസന സമിതിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധരെ ഉള്‍പെടുത്തി തയ്യാറാക്കിയ പ്രോജക്റ്റ് നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രത്യേക പാക്കേജ് കെ എസ് ടി പിക്ക് കൈമാറിയതിനു പിന്നാലെയാണ് കെ എസ് ടി പിയുടെ പുതിയ നടപടി.
ക്ഷേത്രനഗരമായ പാലക്കുന്നില്‍ കെ എസ് ടി പി പുതിയ പദ്ധതി തയ്യാറാക്കുന്നു; ഭരണി മഹോത്സവത്തിനു മുമ്പായി പണി പൂര്‍ത്തിയാക്കും

ഉദുമ ഗ്രാമപഞ്ചായത്തിനു സമീപത്തുള്ള മീന്‍ മാര്‍ക്കറ്റും പരിസരവും മണ്ണിട്ടു നികത്തി വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും. അവിടെ ഷെല്‍ട്ടര്‍ ഒരുക്കി പുതിയ സ്റ്റോപ്പും അനുവദിക്കും. ടാര്‍ ചെയ്യാതെ മാറ്റിവെച്ച പട്ടണ പ്രാന്ത പ്രദേശങ്ങളില്‍ ടാര്‍ ചെയ്ത് മികവുറ്റതാക്കും. ഓട്ടോ ടാക്സി സ്റ്റാന്‍ഡ് നവീകരിക്കുന്നതിന്റെ ഭാഗമായി അവ കോണ്‍ക്രീറ്റ് ചെയ്ത് ലൈന്‍ വരച്ച് പാര്‍ക്കിംഗ് സൗകര്യമൊരുക്കും.

ഇടുങ്ങിയ ഡിവൈഡുകളില്‍ തട്ടി അപകടം പതിവാകുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ അവിടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. റോഡില്‍ അങ്ങിങ്ങായി കിടക്കുന്ന വൈദ്യുതി ലൈന്‍ കുറ്റികളും മറ്റും പിഴുതു മാറ്റും. ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കും. കോണ്‍ക്രീറ്റ് സ്ലാബ് മൂടാത്ത ഓവുചാലുകള്‍ ഉടന്‍ മൂടി അപകട സാധ്യത ഒഴിവാക്കും. അംബികാ സ്‌കൂള്‍ ലിങ്ക് റോഡ് ടാര്‍ ചെയ്ത് ഗതാഗതം സുഗമമാക്കുമെന്നും വികസന സമിതി ഭാരവാഹികള്‍ക്ക് പ്രോജക്റ്റ് എം ഡി ഉറപ്പു നല്‍കി.

ഫെബ്രുവരി ഒമ്പതിനകം പ്രൃവൃത്തി ആരംഭിക്കുമെന്നും പാലക്കുന്ന് ആറാട്ടു ഭരണി മഹോത്സവങ്ങള്‍ക്കു മുമ്പായി പണി പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വികസന സമിതി ഭാരവാഹികളെ അദ്ദേഹം അറിയിച്ചു. സി പി എം ഏരിയാ കമ്മറ്റി അംഗം മധു മുതിയക്കാല്‍, പാലക്കുന്ന് ലോക്കല്‍ കമ്മിറ്റി ക്രെട്ടറി വി ആര്‍ ഗംഗാധരന്‍ തുടങ്ങിയവരും വികസന സമിതി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.

റിപോര്‍ട്ട്: പ്രതിഭാരാജന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Palakunnu, Kasaragod, News, Bharani Maholsavam, KSTP, Road, KSTP's New project for Palakkunnu

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia