city-gold-ad-for-blogger
Aster MIMS 10/10/2023

ടൂറിസം പദ്ധതി ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട് ആയിട്ടും വികസനമില്ല; ഒടുവില്‍ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബേക്കല്‍ കോട്ട ജംഗ്ഷനും റോഡും കെ എസ് ടി പി സൗന്ദര്യവല്‍ക്കരിക്കും

ബേക്കല്‍: (www.kasargodvartha.com 23.02.2019) ടൂറിസം പദ്ധതി ആരംഭിച്ച് 25 വര്‍ഷത്തോളമായിട്ടും വികസനം അന്യമായ ബേക്കല്‍ കോട്ട ജംഗ്ഷന്റെയും കോട്ട വരെയുള്ള റോഡിന്റെയും വികസനം യഥാര്‍ത്ഥ്യമാവുന്നു. ആയിരക്കണക്കിന് സന്ദര്‍ശകര്‍ വരുന്ന ബേക്കല്‍ കോട്ടയുടെ ജംഗ്ഷനും റോഡും കാഞ്ഞങ്ങാടിനെ പോലെ തന്നെ പ്രാധാന്യം നല്‍കി സൗന്ദര്യവല്‍ക്കരിക്കണമെന്ന് ഡിടിപിസി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ എസ് ടി പിയോട് ആവശ്യപ്പെട്ടിരുന്നു.
ടൂറിസം പദ്ധതി ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട് ആയിട്ടും വികസനമില്ല; ഒടുവില്‍ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബേക്കല്‍ കോട്ട ജംഗ്ഷനും റോഡും കെ എസ് ടി പി സൗന്ദര്യവല്‍ക്കരിക്കും

ഡിടിപിസി സെക്രട്ടറി ബിജുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ കെ എസ് ടി പി ചീഫ് എഞ്ചിനീയര്‍ ഡാര്‍ലിന്‍ സി ഡിക്രൂസ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിത മാത്യൂ, അസി. എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ദിവാകരന്‍, എ ഇ മധു, ആര്‍ഡിഎസ് പ്രൊജക്ട് മാനേജര്‍ രഘുനാഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് മൂന്ന് മാസത്തിനകം ബേക്കല്‍ പ്രൊജക്ട് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ക്ക് ഉറപ്പ് നല്‍കി.

തദ്ദേശീയരോട് സൗഹാര്‍ദപരമായി സംസാരിക്കാനും അവരുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനും ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഡിടിപിസി മാനേജര്‍ സുനിലിനെ ചുമതലപ്പെടുത്തി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വികസനത്തിനുള്ള വഴിയൊരുങ്ങിയത്.

നിലവിലുള്ള കോട്ട റോഡിലെ ഓട്ടോ സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കും. കോട്ട റോഡിലെ ഉയരം പരമാവധി കുറച്ച്  230 മീറ്റര്‍ മെക്കാഡം റോഡായി വികസിപ്പിക്കും. റോഡിനിരുവശത്തുമുള്ള പെട്ടിക്കടകള്‍ മാറ്റി ഓവ് ചാലും മുകളില്‍ കൈവരിയോട് കൂടി നടപ്പാതയും പണിയും. റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തിനിരുവശത്തും പുല്ല് വച്ച് പിടിപ്പിക്കും. കോട്ട റോഡില്‍ ഒരു കമാനം ഡിടിപിസി പണിയുമെന്ന് സെക്രട്ടറി ബിജു അറിയിച്ചു.

ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്ക് പ്രവേശിക്കുന്ന ബേക്കല്‍ റെയില്‍വെ മേല്‍പാലത്തിന്റെ പടിഞ്ഞാര്‍ വശം അപ്രോച്ച് റോഡും ടോള്‍ ബൂത്തിനടത്ത് ഡ്രൈനേജും നടപ്പാതയും ഇതിനോടൊപ്പം വികസിപ്പിക്കുമെന്ന് കെഎസ് ടി പി അറിയിച്ചു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജെസിഐ ബേക്കല്‍ ഫോര്‍ട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കലക്ടര്‍ ജീവന്‍ ബാബുവിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടികള്‍ എങ്ങുമെത്തിയിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bekal, Road, District Collector, Tourism, Kasaragod, News, KSTP will construct Bekal fort road within 3 months 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL