സ്ഥലം കൈയ്യേറിയെന്നാരോപിച്ച് പരിസര വാസികള്‍ രംഗത്ത്; കെഎസ്ടിപി ഓവുചാല്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചു, കുഴി അപകടക്കെണിയൊരുക്കുന്നു
Nov 12, 2016, 11:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/11/2016) സ്ഥലം കൈയ്യേറിയെന്നാരോപിച്ച് പരിസര വാസികള്‍ രംഗത്ത് വന്നതോടെ കെഎസ്ടിപി ഓവുചാല്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചു. നോര്‍ത്ത് കോട്ടച്ചേരി അരിമല ആശുപത്രിക്ക് സമീപത്തെ ഓവുചാല്‍ നിര്‍മ്മാണമാണ് നിര്‍ത്തിവെച്ചത്. ഇതോടെ ഓവുചാലിനായെടുത്ത കുഴി അപകടം വിളിച്ചുവരുത്തുകയാണ്.
കുഴികളില്‍ വീണ് പലര്‍ക്കും പരിക്കേറ്റ സംഭവവുമുണ്ടായിരുന്നു. പരിസരത്തുള്ള പലരുടെയും സ്ഥലം കൈയ്യേറിയാണ് കെഎസ്ടിപി ഓവുചാല്‍ നിര്‍മ്മാണമെന്നാരോപിച്ചാണ് ചിലര്‍ നിര്‍മ്മാണം തടഞ്ഞത്. ഓവുചാല്‍ നിര്‍മാണത്തിന് കുഴികുത്തി പകുതിക്ക് നിര്‍ത്തിയതോടെ ആവശ്യക്കാര്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

Keywords: Kasaragod, Kerala, Kanhangad, Drainage, Natives, Complaint, KSTP stopped drainage work.