കെ എസ് ടി പി റോഡ് പണി ഇഴയുന്നു; ജനങ്ങളും വ്യാപാരികളും ദുരിതത്തില്‍
Feb 11, 2017, 13:04 IST
അതിഞ്ഞാല്‍: (www.kasargodvartha.com 11/02/2017) കെ എസ് ടി പി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നത് ജനങ്ങളെയും വ്യാപാരികളെയും ദുരിതത്തിലാഴ്ത്തി. റോഡിന്റെ വശങ്ങളില്‍ കുഴികളുണ്ടാക്കി ദിവസങ്ങള്‍ പിന്നിട്ടിട്ടും റോഡ് പണി പെട്ടെന്ന് തീര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഇതുവഴി വാഹനയാത്രക്കാര്‍ക്കും കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്.
കടകളിലേക്കെത്തുന്ന ആള്‍ക്കാര്‍ക്ക് റോഡില്‍ ഉണ്ടാക്കിയിരിക്കുന്ന കുഴികള്‍ കാരണം സാധനങ്ങള്‍ വാങ്ങാന്‍ കഷ്ടപ്പെടേണ്ടി വരുന്നു. കാറ്റില്‍ റോഡിലെ പൊടിപടലങ്ങള്‍ പാറി കച്ചവടം ചെയ്യാന്‍പോലും പറ്റാത്ത സ്ഥിതിയുമാണ് ഇവിടെയുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. പൊടിയില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി പല വ്യാപാരികളും പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മറച്ചാണ് കച്ചവടം നടത്തുന്നത്.
കടയുടെ മുന്നില്‍ തന്നെ റോഡിനുവേണ്ടി കുഴികള്‍ കുഴിച്ച് ഏറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പണി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. റോഡുപണിയുടെ ഭാഗമായുള്ള ഓവുചാലിന്റെ പ്രവര്‍ത്തനവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പലസ്ഥലത്തും ഓവുചാലിന് യോജിച്ച രീതിയില്‍ സ്ലാബ് ഇടാതെ നിര്‍ത്തിയിട്ടിരിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Road Tarring, complaint, KSTP road works in slow motion.