city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപകടങ്ങള്‍ തുടര്‍ക്കഥ: കെ എസ് ടി പി റോഡ് അനാസ്ഥക്കെതിരെ ഐ എന്‍ എല്‍ സമരം

ബേക്കല്‍: (www.kasargodvartha.com 01/08/2017) തീരദേശ ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ബേക്കല്‍ പ്രദേശത്തുള്ള അടിസ്ഥാന സൗകര്യം ഉള്ളതും നശിപ്പിച്ചു കളഞ്ഞ കെഎസ്ടിപി നടപടിക്കെതിരെ ഐഎന്‍എല്‍ സമര രംഗത്ത്. നേരത്തേ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും തണല്‍ മരങ്ങളും അടര്‍ത്തി മാറ്റി ആരംഭിച്ച റോഡ് നിര്‍മ്മാണത്തിനു തുടക്കം കുറിച്ച് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും ദുരിതം വിതക്കുകയാണ്.

നിരവധി അപകടങ്ങളും മുപ്പതോളം മരണവും ഇതിനിടയില്‍ സംഭവിച്ചു. ഇപ്പോഴും റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. നല്‍കിയ കരാറിന് വിരുദ്ധമായാണ് പണി നടക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ലേകഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കലിലെ ബസ് കാത്തിരുപ്പു കേന്ദ്രം ആധുനിക സൗകര്യത്തോടെ പണിയുമെന്നായിരുന്നു വാഗ്ദ്ധാനം.

അപകടങ്ങള്‍ തുടര്‍ക്കഥ: കെ എസ് ടി പി റോഡ് അനാസ്ഥക്കെതിരെ ഐ എന്‍ എല്‍ സമരം

ബേക്കല്‍ ജംഷനില്‍ സിഗ്‌നല്‍ ലൈറ്റ് പോലുമില്ല. ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് ഏറ്റതല്ലാതെ പണി ആരംഭിച്ചിട്ടു പോലുമില്ല. സോളാര്‍ ലൈറ്റ് സ്ഥാപിച്ചുവെങ്കിലും ഒരു മാസത്തിനകം കേടായി. മൗവ്വലിലേക്ക് തിരിയുന്ന കവലയില്‍ അപകടം നിത്യ സംഭവമാവുകയാണ്.

വിജിലന്‍സ് അന്വേഷണം നേരിടുന്നതിനാല്‍ പ്രവൃത്തികളെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് കെഎസ്ടിപി കടന്നു കളഞ്ഞിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മറ്റി സമരത്തിനു തുടക്കമിട്ടിരിക്കുന്നത്. അധികാരികള്‍ക്ക് നിവേദനം നല്‍കിയിരിന്നുവെങ്കിലും മറുപടി പോലും തന്നില്ല. അവഗണന തുടരുന്ന പക്ഷം കെഎസ്ടിപി അധികൃതരെ വഴിയില്‍ തടയാനും റോഡ് ഉപരോധിക്കുവാനുമാണ് ഐഎന്‍എല്‍ പദ്ധതിയിട്ടിരിക്കുന്നത്.

സമസ്താ സെക്രട്ടറി എം എ ലതീഫ് സമരം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പള്ളിപ്പുഴ, എം എ മജീദ്, എന്‍ എല്‍ യു മണ്ഡലം സെക്രട്ടറി കരീം പള്ളത്തില്‍, പി ടി ഹംസ, മൗവ്വല്‍ കുഞ്ഞബ്ദുല്ല, ഫൈസല്‍ കുന്നില്‍, കെ കെ അബ്ബാസ്, ഹക്കിം ബേക്കല്‍, മൊയ്തു കുന്നില്‍, അഹമ്മദ്ഹാജി, ഹനീഫാ കുന്നില്‍, റാഷിദ് ഹദ്ദാദ് നഗര്‍, അബ്ദുര്‍ റഹ് മാന്‍, ബഷീര്‍ പള്ളിപ്പുഴ, സമീര്‍ ബേക്കല്‍, നവാസ് ബേക്കല്‍, മജീദ് പൂച്ചക്കാട് എന്നിവര്‍ ധര്‍ണ്ണാ സമരത്തിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Accident, INL, Strike, Bekal, Road, Vigilance, Investigation, KSTP road; INL strike strated.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia