city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെഎസ്ടിപി റോഡ് നിര്‍മാണ തൊഴിലാളികളുടെ സമരം നാല് ദിവസം പിന്നിട്ടു; കരാര്‍ കമ്പനിക്ക് അനക്കമില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com 12/02/2016) കെഎസ്ടിപി റോഡ് നിര്‍മാണ തൊഴിലാളികളുടെ സമരം നാല് ദിവസം പിന്നിട്ടു. എന്നാല്‍ ഇതുവരെയായി ചര്‍ച്ച നടത്തി തൊഴിലാളികളെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കരാര്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. ഓവര്‍ടൈം ആനുകൂല്യം വിതരണം ചെയ്യണമെന്നും എല്ലാ മാസവും ശമ്പളം നിശ്ചിത തീയ്യതിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് 200 ഓളം തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്.

തൊഴിലാളി സമരം തുടങ്ങിയതോടെ കോടികള്‍ ചിലവിട്ട് നവീകരിക്കുന്ന കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത നവീകരണം പൂര്‍ണമായും മുടങ്ങി. ഇപ്പോള്‍ ഇവിടെ ഒരിടത്തു പോലും നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നില്ല. കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ ആഴ്ചകള്‍ക്ക് മുമ്പ് തിരക്കിട്ട് ജോലി തുടങ്ങിയെങ്കിലും പൂര്‍ത്തിയാകുന്നതിന് മുമ്പ് തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടു.

തൊഴിലാളി സമരം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും ഇതുവരെ യാതൊരു നീക്കവും നടത്തിയിട്ടില്ല. പാലക്കുന്ന് വരെയുള്ള റോഡ് പണി പൂര്‍ത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്യാനുള്ള കെഎസ്ടിപിയുടെ കണക്കുകൂട്ടലുകളും ഇപ്പോള്‍ തെറ്റിയിരിക്കുകയാണ്. പള്ളിക്കര ചെര്‍ക്കാപ്പാറയിലെ ബേയ്‌സ് ക്യാമ്പിലാണ് തൊഴിലാളികള്‍ കഴിയുന്നത്.

രണ്ട് ലക്ഷം രൂപയുണ്ടെങ്കില്‍ തൊഴിലാളി സമരം പരിഹരിക്കാമെന്നിരിക്കെയാണ് കമ്പനി അധികൃതരുടെ അനാസ്ഥ.

കെഎസ്ടിപി റോഡ് നിര്‍മാണ തൊഴിലാളികളുടെ സമരം നാല് ദിവസം പിന്നിട്ടു; കരാര്‍ കമ്പനിക്ക് അനക്കമില്ല

Related News:

ശമ്പളവും, ഓവര്‍ ടൈം അലവന്‍സും നല്‍കിയില്ല; കെഎസ്ടിപി റോഡ് നിര്‍മാണ തൊഴിലാളികള്‍ പണിനിര്‍ത്തിവെച്ചു, നിര്‍മാണം അവതാളത്തില്‍
Keywords : Road, Strike, Kasaragod, Kanhangad, Employees, KSTP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia