കലക്ടര്‍ ചെമ്മനാട്ടെത്തി; പഴയ പ്രസ്‌ക്ലബ് ജംഗ്ഷന്‍ മുതല്‍ ചെമ്മനാട് സ്‌കൂള്‍ വരെ റോഡ് നാലുവരിപ്പാതയാക്കാന്‍ ആലോചന
Jan 28, 2015, 19:24 IST
കാസര്‍കോട്: (www.kasargodvartha.com 28/01/2015) കാസര്‍കോട് പഴയ പ്രസ്‌ക്ലബ് ജംഗ്ഷന്‍ മുതല്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ റോഡ് നാലുവരിപ്പാതയാക്കാന്‍ ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ചുള്ള നിവേദനം സമര്‍പ്പിക്കാന്‍ ചെമ്മനാട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് ഭാരവാഹികളോട് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശിച്ചു.
റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനായി കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറും കെ.എസ്.ടി.പി എഞ്ചിനീയര്‍ സുശീല്‍ കുമാറും റോഡിന്റെ കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ് എഞ്ചിനീയറും സൂപ്പര്‍വൈസര്‍മാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ബുധനാഴ്ച രാവിലെ ചെമ്മനാട് സന്ദര്‍ശിച്ച് പരിശോധന നടത്തി.
നിവേദനം ലഭിച്ചാല്‍ ഉടന്‍ നാലുവരിപ്പാത സംബന്ധിച്ചുള്ള ശുപാര്‍ശ സര്‍ക്കാറിന് നല്‍കുമെന്ന് കലക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പഴയ പ്രസ്‌ക്ലബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള റോഡിലെ കുണ്ടും കുഴികളും നികത്തി ചെമ്മനാട് വരെ റോഡ് റിപ്പയറിംഗ് ചെയ്യുന്ന ജോലി വ്യാഴാഴ്ച മുതല്‍ തുടങ്ങുമെന്നും കലക്ടര്‍ പറഞ്ഞു. മണ്ണ് ഇടിയുന്നത് തടയുന്നതിനുള്ള റീടെയ്‌നിംഗ് വാള്‍ മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മിക്കും. മഴയ്ക്ക് മുമ്പ് മണ്ണിടിയുന്നതിന് പരിഹാരമുണ്ടാകും.
നിലവില്‍ രണ്ടു വരിപ്പാതയാണ് നിര്‍മ്മിക്കുന്നത്. ചെമ്മനാട് വരെ ഇതു നാലുവരിപ്പാതയാക്കാനാണ് ക്ലബ് അംഗങ്ങളും നാട്ടുകാരും ആവശ്യപ്പെടുന്നത്. സ്‌കൂള്‍ വരെ ഫുട്പാത്ത് ഇന്റര്‍ ലോക്ക് ചെയ്ത് ഡിവൈഡര്‍ സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടത്. റോഡു മുറിച്ചു കടക്കുന്നതിന് ഇല്‌ക്ട്രോണിക് ബ്ലിംഗിംഗ് ലൈറ്റുകള്‍ സ്ഥാപിക്കാനും സ്പീഡ് ബ്രേക്കര്‍ നിര്‍മ്മിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ മറ്റു ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് കലക്ടറും കെ.എസ്.ടി.പി അധികൃതരും അറിയിച്ചിട്ടുള്ളത്.
ചെമ്മനാട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് പ്രസിഡണ്ട് റിട്ട. എസ്.പി. ഹബീബ് റഹ് മാന്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ക്ലബ് ജന. സെക്രട്ടറി മന്‍സൂര്‍ ഗുരുക്കള്‍, പ്രൊഫ. മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് മെമ്പര്‍ മനാഫ് ചെമ്മനാട്, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം, ജന. സെക്രട്ടറി കെ.ടി. നിയാസ്, സെക്രട്ടറി അബൂബക്കര്‍ കാടയങ്കോട്, മുസ്തഫ ചെമ്മനാട്, ഷാഫി ചെമ്പിരിക്ക, അഷ്‌റഫ് കല്ലട്ര, സെമീര്‍ അഹ് മദ് ഒറവങ്കര തുടങ്ങിയവര്‍ കലക്ടറെ കാര്യങ്ങള്‍ ബോധിപ്പിച്ചു.
Also Read:
ബൈക്ക് യാത്രികന്റെ ദേഹത്ത് യുദ്ധവിമാനം തകര്‍ന്നുവീണു
Keywords: Kasaragod, Kerala, Road, Chemnad, school, District Collector, KSTP Road, S.P. Habeeb Rahman.
Advertisement: