city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എസ്.ടി.പി റോഡ് വികസനം: മേല്‍പറമ്പില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം

മേല്‍പ്പറമ്പ്: (www.kasargodvartha.com 22/02/2015) കെ.എസ്.ടി.പി. റോഡ് വികസനവുമായി ബന്ധപ്പെട്ട് മേല്‍പറമ്പ് ടൗണില്‍ ഡിവൈഡര്‍ ഉള്‍പെടെ യാത്രക്കാര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും, ഉദുമ, കാസര്‍കോട് എം.എല്‍.എ. മാര്‍ക്കും മേല്‍പറമ്പ് അത്തര്‍ ഫ്രണ്ട്‌സ് സര്‍ക്കിള്‍ സാംസ്‌കാരിക വേദി യോഗം നിവേദനം നല്‍കി.

മില്‍ ജംഗ്ഷന്‍ മുതല്‍ അത്തര്‍മുക്ക് (അത്തര്‍ഗല്ലി) വരെയുള്ള റോഡില്‍ അപകടം പതിവായി മാറിയിരിക്കുകയാണ്. അപകടം ഒഴിവാക്കാന്‍ നടപ്പാതയും, ഡിവൈഡറും, സീബ്രാ ലൈനും സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. ഇതു സംബന്ധിച്ച് അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നും നാടിന്റെ വികസനവും പുരോഗതിയും ഉറപ്പു വരുത്തുന്നതോടൊപ്പം മനുഷ്യ ജീവന്റെ സുരക്ഷിതത്വവും മുന്‍നിര്‍ത്തിയുള്ള നടപടിയാണ് വേണ്ടതെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മേല്‍പ്പറമ്പ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് മില്‍ ജംഗ്ഷന്‍ മുതല്‍ അത്തര്‍മുക്ക് വരെയാണ്. മേല്‍പ്പറമ്പിന്റെ പരിസരപ്രദേശങ്ങളില്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിരവധി സ്ഥിതിചെയ്യുന്നുണ്ട്.

ഈ ആവശ്യവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ഹസന്‍ മജ്‌നാസ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ സ്ഥാപക നേതാവും ഗള്‍ഫ് കമ്മിറ്റി അംഗവുമായ ബുനിയ അഹമ്മദ് (പാലസ്) ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് കമ്മിറ്റി അംഗം ഖലീല്‍ ഇലക്ട്രീഷന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.  ടി.കെ. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ശംസു അല്‍മാസ്, എം. റഷീദ്, എം. ശാഫി എന്നിവര്‍ സംസാരിച്ചു. റോയല്‍ അത്തര്‍വാല നന്ദി പറഞ്ഞു.

മേല്‍പ്പറമ്പിലും സമീപപ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ചന്ദ്രഗിരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വില്ലേജ് ഓഫീസ്, ലുലു സ്‌കൂള്‍, അക്ഷയകേന്ദ്രം, സി.എച്ച്. മുഹമ്മദ് കോയ സാംസ്‌കാരിക നിലയം, മത്സ്യ മാര്‍ക്കറ്റ്, മേല്‍പ്പറമ്പ് ജുമാ മസ്ജിദ്, ഖാസി ഹൗസ് മേല്‍പ്പറമ്പ്, ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വള്ളിയോട് പമ്പ് ഹൗസ്, തപാല്‍ ഓഫീസ്, ഭാവിയിലെ കളനാട് പഞ്ചായത്ത് കാര്യാലയം, ചന്ദ്രഗിരി കോട്ട, കളനാട് റെയില്‍വേ സ്റ്റേഷന്‍, റേഷന്‍കട, ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, കാസര്‍കോട് അറബിക് കോളേജ്, കളനാട് നഴ്‌സിംഗ് ഹോം, മേല്‍പ്പറമ്പ് ഹെല്‍ത്ത് സെന്റര്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഉത്തരകേരളത്തിലെ ശബരിമല എന്നറിയപ്പെടുന്ന ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ചരിത്ര പ്രസിദ്ധമായ ചെമ്പരിക്ക മഖാം, ചന്ദ്രഗിരി കോട്ട, പയോട്ട മസ്ജിദ്, പച്ചക്കറി മാര്‍ക്കറ്റ് തുടങ്ങിയവ മേല്‍പ്പറമ്പ് റോഡിന്റെ ഇരുവശത്തായി സ്ഥിതിചെയ്യുന്നു.

ഡിവൈഡര്‍ ഇല്ലാത്തത് കാരണം റോഡുമുറിച്ചു കടക്കാന്‍ യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടും പ്രയാസവും അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഒരു യുവാവിന്റെ കാല്‍വിരല്‍ മുറിച്ചു മാറ്റേണ്ടി വന്നു. ഇതിനുമുമ്പ് രണ്ട് യുവാക്കള്‍ ഇവിടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നു.

വള്ളിയോട്, മാക്കോട്, മരവയല്‍, അരമങ്ങാനം, ഉലൂജി, ദേളി, കണ്ണോത്ത്, പള്ളിപ്പുറം, നടക്കാല്‍, താണൂര്‍, നീര്‍ക്കരക്കുന്ന്, ചളിയങ്കോട്, അക്കരക്കുന്ന്, കൂവത്തൊട്ടി, അരമങ്ങാനംമൊട്ട, അമരാവതി നഗര്‍, ഹാജി റോഡ്, സ്വാമി റോഡ്, അത്തര്‍ റോഡ്, ഹദ്ദാദ് നഗര്‍, വാണിയാര്‍മൂല, തൈയ്യമ്പാടി, കോടങ്കൈ, കട്ടക്കാല്‍, ചാത്തങ്കൈ, മാണി, ചെമ്പരിക്ക, തായത്തൊട്ടി, മഠത്തില്‍, പയോട്ട, മാന്യങ്കോട്, കടംങ്കോട് തുടങ്ങിയ സ്ഥലങ്ങള്‍ മേല്‍പ്പറമ്പ് ടൗണിനെ ആശ്രയിക്കുന്ന പരിസര പ്രദേശങ്ങളാണ്.

മൂവായിരത്തിലധികം കുട്ടികള്‍ പഠന നടത്തുന്ന ജാമിഅ അറബി കോളേജ്, ആശുപത്രി, അബുബക്കര്‍ സിദ്ദീഖ് മസ്ജിദ്, വിശ്വകര്‍മ്മ തറവാട്, വള്ളിയോടന്‍ തറവാട്, മുകാംബിക തറവാട്, അന്നപൂര്‍ണ്ണേശ്വരി തറവാട്, അരമങ്ങാനം മസ്ജിദ്, കുത്ത്ബിയാ മസ്ജിദ്, കാളഭൈരവ ക്ഷേത്രം, വിഷ്ണു ക്ഷേത്രം, ശാരദാംബ ക്ഷേത്രം, ബദര്‍ ജുമാ മസ്ജിദ്, മസ്ജിദ് സാലി അല്‍ജാബിരി, ആദി ശക്തി തറവാട്, തുക്കോജി തറവാട്, മസ്ജിദ് ഉസ്മാനി വിനിവഫ, റസാഖ് ഹാജി മെമോറിയല്‍ അംഗണ്‍വാടി, രക്തദാന സേനാ സന്ദേശ കേന്ദ്രം, ചാരിറ്റി ഹെല്‍പ് ലൈന്‍ മെസേജ്, രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി, കല്ലുരുട്ടി ദൈവസ്ഥാനം, മക്കേരി തറവാട്, പുലിചാമുണ്ടി ദൈവസ്ഥാനം, കളരി സുഖചികിത്സാ കേന്ദ്രം, റിസോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളും ആരാധനലായങ്ങളും മേല്‍പ്പറമ്പിന്റെ ഹൃദയഭൂമിയിലാണുള്ളത്.
കെ.എസ്.ടി.പി റോഡ് വികസനം: മേല്‍പറമ്പില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia