കെ.എസ്.ടി.പി റോഡുവികസനം: ഉദുമയിലെ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം
May 30, 2013, 21:22 IST
കാസര്‍കോട്: കെ.എസ്.ടി.പി പദ്ധതി പ്രകാരം കാസര്‍കോട്- കാഞ്ഞങ്ങാട് പാത 27 കിലോ.മി വികസിപ്പിക്കാന്‍ പ്രസ്തുത റോഡിലുള്ള ഉദുമ ടൗണില്‍ 40 ഓളം വ്യാപാര സ്ഥാപനങ്ങളെ കുടിയൊഴിപ്പിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് 2005 ല്‍ മുഖ്യമന്ത്രിക്കും അന്നത്തെ പൊതുമരാമത്ത് മന്ത്രി എം.കെ.മുനീറിനും നിവേദനം നല്‍കിയിരുന്നു. വര്‍ഷങ്ങളായി പ്രസ്തുതകാര്യം ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുടെയും എം.എല്‍.എ മാരുടെയും ശ്രദ്ധയില്‍പെടുത്തി വരികയാണ്. ലാന്‍ഡ് അക്വിസിഷന്‍ മുഖാന്തിരം 4500x3 മാസത്തെ ട്രാന്‍വിഷണല്‍ അലവന്‍സ് നല്‍കിയാണ് വ്യാപാരികളെ കുടിയൊഴിപ്പിച്ചത്. പ്രസ്തുത റോഡില്‍ തന്നെയുള്ള ബേക്കലില്‍ 4500x4 മാസത്തെ തുകയാണ് നല്‍കിയത്.
പരാമാവധി നഷ്ടപരിഹാരം ലഭിക്കാനാവശ്യമായ നടപടികള്‍ സംഘടനയുടെ ഭാഗത്തുനിന്നുമുണ്ടാകും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികള്‍ കുടിയൊഴിഞ്ഞുകൊടുത്തത്. ഇവരില്‍ പലരും പുതിയ കച്ചവടം തുടങ്ങാന്‍ സാധിക്കാതെ മറ്റു ജോലികളില്‍ ഏര്‍പെടുകയും തൊഴിലില്ലാത്തവരുമായിത്തീര്‍ന്നിട്ടുണ്ട്. പുതിയ പുനരധിവാസ പാക്കേജില്‍ ഉള്‍പെടുത്തി ഉദുമയിലെ കടകള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ അബ്ബാസ് കല്ലട്ര( പ്രസിഡന്റ്),ഗണേശന്‍((ജനറല്‍ സെക്രട്ടറി), അബ്ദുല്ല ബദരിയ(ട്രഷറര്‍) എന്നിവര്‍ പങ്കെടുത്തു.
Keywords: Road Development, Compensation, Chiefminister,Kasaragod, Merchant, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.