കരാറുകാര്‍ക്ക് ലഭിക്കാനുള്ള 11 കോടി രൂപ; കെഎസ്ടിപി റോഡ് നിര്‍മ്മാണം വീണ്ടും സ്തംഭിക്കുന്നു
Sep 12, 2018, 11:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.09.2018) കാഞ്ഞങ്ങാട് നഗരത്തിലെ കെഎസ്ടിപി റോഡ് നിര്‍മ്മാണം വീണ്ടും സ്തംഭിക്കുന്നു. ഏപ്രില്‍ മാസത്തിനുശേഷം കരാറുകാര്‍ക്ക് കെഎസ്ടിപി പണം നല്‍കിയിട്ടില്ല. ഇതിനകം തന്നെ 11 കോടി രൂപയാണ് കരാറുകാര്‍ക്ക് ലഭിക്കാനുളളത്. ഇത് കിട്ടാതെ പണി തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് കരാറുകാരുള്ളത്. 90 ശതമാനത്തോളം ജോലി ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതും, നടപ്പാതയുടെ കോണ്‍ക്രീറ്റും പൂര്‍ത്തീകരിച്ചു. ഡിവൈഡറില്‍ ഇരുമ്പുവേലി ഉറപ്പിക്കലും പുല്‍ത്തകിടി പാകുകയും ചെയ്യുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡിന് സമീപവും സ്മൃതിമണ്ഡപത്തിനടുത്തും ടാറിംഗ് ജോലി ബാക്കിയുണ്ട്.
ചിലയിടങ്ങളില്‍ ടൈല്‍ പാകാനുമുണ്ട്. റോഡിന്റെ മധ്യത്തില്‍ പുല്‍ത്തകിടി പാകി പൂച്ചെടികളും നട്ടുപിടിപ്പിക്കുന്നുണ്ട്. സര്‍വ്വീസ് റോഡില്‍ നിരവധി മരങ്ങളും നട്ടുപിടിപ്പിച്ചു.
റോഡ് നവീകരണത്തിന്റെ ഭാഗമായി നഗരത്തില്‍ തണല്‍ വിരിച്ചു നിന്നിരുന്ന നിരവധി കൂറ്റന്‍ മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. ഇതിനു പകരമായാണ് പുതുതായി മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. നിലവില്‍ കെഎസ്ടിപി റോഡില്‍ സ്മൃതിമണ്ഡപം മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെ നാലിടങ്ങളിലായി ഉണ്ടായിരുന്ന കട്ടിംഗുകള്‍ നേരത്തേ അടച്ചിരുന്നു.
ഇതുമൂലം ചെറുകിട വാഹനങ്ങള്‍ ഏറെദൂരം സഞ്ചരിച്ച് ചുറ്റിക്കറങ്ങേണ്ട ഗതിയാണ്. ഇത് പരിഹരിക്കാന്‍ റോഡില്‍ കട്ടിംഗുകള്‍ സ്ഥാപിക്കണമെന്ന് ഡ്രൈവര്‍മാരും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെഎസ്ടിപി റോഡിന്റെ എസ്റ്റിമേറ്റ് റോഡില്‍ കട്ടിംഗുകളില്ലെന്ന് കെഎസ്ടിപി അധികൃതര്‍ പറയുന്നു. കട്ടിംഗ് ഉണ്ടാക്കണമെങ്കില്‍ നഗരസഭ, വാഹന ഗതാഗത വകുപ്പ്, പോലീസ് എന്നിവര്‍ക്ക് യോജിച്ച് തീരുമാനിക്കാമെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്.
നിലവില്‍ പണി പൂര്‍ത്തീകരിക്കാന്‍ ടാറിംഗിനും ഇന്റര്‍ലോക്കിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും പണം കിട്ടാതെ ഇവ നല്‍കില്ലെന്ന നിലപാടിലാണ് കമ്പനികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ കെഎസ്ടിപി പണം നല്‍കാത്തതിനാല്‍ ഓണത്തിന് പോലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കരാറുകാര്‍ ബുദ്ധിമുട്ടിലായി.
നിലവില്‍ തന്നെ കൂലി ലഭിക്കാത്തതിനാല്‍ ദിവസവേതനക്കാര്‍ പോലും പണിയെടുക്കാന്‍ തയ്യാറാകുന്നില്ല. അതേ സമയം ജോലി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സപ്തംബര്‍ 14ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കരാറുകാരുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കുടിശിഖ കിട്ടാതെ പണി തുടരാന്‍ കഴിയില്ലെന്ന് കരാറുകാര്‍ യോഗത്തില്‍ മന്ത്രിയെ അറിയിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road, Road Tarring, Kanhangad, KSTP Road construction in Dilemma
< !- START disable copy paste -->