അപകടങ്ങള്‍ക്ക് അറുതിയില്ല; ഇനിയും എത്ര ജീവനുകള്‍ പൊലിയണം അധികൃതരുടെ കണ്ണുതുറക്കാന്‍, കെ എസ് ടി പി റോഡ് അപകടത്തിന്റെ അവസാന ഇരകളായി പള്ളിക്കരയിലെ 2 യുവതികള്‍
Feb 19, 2019, 22:32 IST
ബേക്കല്‍: (www.kasargodvartha.com 19.02.2019) കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് ഇനിയും അറുതിയില്ല. ദിനംപ്രതി റോഡ് കുരുതിക്കളമാകുമ്പോള്‍ അപകടങ്ങള്‍ തടയാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ല. തിങ്കളാഴ്ച രാത്രി 7.30 മണിയോടെ പള്ളിക്കര പൂച്ചക്കാട് വെച്ച് സ്‌കൂട്ടറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് രണ്ട് യുവതികള്‍ ദാരുണമായി മരണപ്പെട്ടത് നാടിനെ ഞെട്ടിച്ചു.
പള്ളിക്കര തൊട്ടിയിലെ മുഹമ്മദ് കുഞ്ഞി- സുമയ്യ ദമ്പതികളുടെ മകള്‍ ഷഹസാന (23), സുമയ്യയുടെ സഹോദരി താഹിറ (35) എന്നിവരാണ് മരിച്ചത്. ഷഹസാനയും താഹിറയും മകന്‍ ആറു വയസുള്ള സിനാനും സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ അമിത വേഗതയിലെത്തിയ കെ എസ് ആര്‍ ടി സി ബസിടിക്കുകയായിരുന്നു. ബസിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി അമ്പത് മീറ്ററോളം മുന്നോട്ട് പോയാണ് ബസ് നിന്നത്. താഹിറ സംഭവസ്ഥലത്തു വെച്ച് മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹസാനയെയും സിനാനെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ ഷഹസാനയും മരണപ്പെടുകയായിരുന്നു.
പൂച്ചക്കാട് റൗളത്തുല്‍ഉലൂം അറബിക് കോളജിലെ അധ്യാപികയാണ് ഷഹസാന. അവിവാഹിതയാണ്. തൊട്ടിയിലെ ഗള്‍ഫുകാരനായ സുബൈറിന്റെ ഭാര്യയാണ് താഹിറ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Kasaragod, News, Accidental-Death, Road, Thahira, Shahsana, KSTP Road Accidents threatening peoples
< !- START disable copy paste -->