city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് ടി പി കുരുതിക്കളം; അമിതവേഗത ഒഴിവാക്കാന്‍ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഇനിയും നടപടിയില്ല, ഒപ്പം കാഴ്ച മറച്ച് ഓട്ടോസ്റ്റാന്‍ഡും ബസ് കാത്തിരിപ്പു കേന്ദ്രവും

കളനാട്: (www.kasargodvartha.com 19.01.2019) ദിവസേന നിരവധി അപകടങ്ങളുണ്ടാകുന്ന കെ എസ് ടി പി റോഡ് കുരുതിക്കളമാകുന്നത് തടയാന്‍ അധികൃതര്‍ എന്ത് നടപടി സ്വീകരിച്ചു? ഇതാണ് ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും ജനങ്ങള്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇനിയും ഉത്തരം ലഭ്യമായിട്ടില്ല. മികച്ച റോഡായി മാറിയതോടെ വാഹനങ്ങള്‍ അമിത വേഗതയില്‍ പോകുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് പോലീസ് തന്നെ കണ്ടെത്തിയതാണ്. എന്നാല്‍ അമിത വേഗത കുറയ്ക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ ഫണ്ട് നീക്കിവെക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നുവെങ്കിലും പല പഞ്ചായത്തുകളും ഫണ്ട് നീക്കിവെച്ചിട്ടില്ല.
കെ എസ് ടി പി കുരുതിക്കളം; അമിതവേഗത ഒഴിവാക്കാന്‍ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഇനിയും നടപടിയില്ല, ഒപ്പം കാഴ്ച മറച്ച് ഓട്ടോസ്റ്റാന്‍ഡും ബസ് കാത്തിരിപ്പു കേന്ദ്രവും

അപകടം കുറക്കാന്‍ ഇന്റര്‍സെപ്റ്റര്‍ സംവിധാനം കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ സ്ഥിരമാക്കിയിരുന്നുവെങ്കിലും രാവിലെ 10 മണി മുതല്‍ അഞ്ചു മണി വരെ മാത്രമാണ് പ്രവര്‍ത്തനം. മിക്ക അപകടങ്ങള്‍ നടക്കുന്നതും വൈകിട്ടും അതിരാവിലെയുമാണ്. മാസങ്ങള്‍ക്ക് മുമ്പാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പെട്ട് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്.
കെ എസ് ടി പി കുരുതിക്കളം; അമിതവേഗത ഒഴിവാക്കാന്‍ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഇനിയും നടപടിയില്ല, ഒപ്പം കാഴ്ച മറച്ച് ഓട്ടോസ്റ്റാന്‍ഡും ബസ് കാത്തിരിപ്പു കേന്ദ്രവും

ഈ അപകട സ്ഥലത്തു നിന്നും വെറും 300 മീറ്റര്‍ അകലെയാണ് ശനിയാഴ്ച രാവിലെയുണ്ടായ അപകടം. രാവിലെ സ്‌കൂട്ടറില്‍ സെക്യൂരിറ്റി ജോലിക്ക് പോവുകയായിരുന്ന മാങ്ങാട് അമ്പിലാട്ടെ വിജയകുമാര്‍ (55) ആണ് മിനിവാന്‍ ഇടിച്ച് ദാരുണമായി മരണപ്പെട്ടത്. മാങ്ങാട് റോഡില്‍ നിന്നും കളനാട് കെ എസ് ടി പി റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വാഹനയാത്രക്കാരുടെ കാഴ്ച മറച്ച് ഓട്ടോറിക്ഷ സ്റ്റാന്‍ഡും ബസ് കാത്തിരിപ്പു കേന്ദ്രവും നിലകൊള്ളുന്നത്. ഇതാണ് ശനിയാഴ്ചത്തെ അപകടത്തിന് മുഖ്യകാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഈ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തൊട്ടടുത്തായാണ് കെ എസ് ടി പി പുതിയ ബസ് വെയ്റ്റിംഗ് ഷെഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പിറകിലേക്കായി ഓട്ടോസ്റ്റാന്‍ഡ് മാറ്റിയാല്‍ മാങ്ങാട് റോഡില്‍ നിന്നും വരുന്ന വാഹന യാത്രക്കാര്‍ക്ക് കാഴ്ച മറയില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പഴയ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാന്‍ കെ എസ് ടി പി നടപടി ആരംഭിച്ചിട്ടുണ്ട്.
കെ എസ് ടി പി കുരുതിക്കളം; അമിതവേഗത ഒഴിവാക്കാന്‍ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഇനിയും നടപടിയില്ല, ഒപ്പം കാഴ്ച മറച്ച് ഓട്ടോസ്റ്റാന്‍ഡും ബസ് കാത്തിരിപ്പു കേന്ദ്രവും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KSTP Road accidents; No action for reducing accidents, Road, Accident, Kalanad, News, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia