city-gold-ad-for-blogger

ഏക മകന്റെ വിയോഗത്തോടെ അമ്മ ബേബി തനിച്ചായി; കെ.എസ്.ടി.പി റോഡില്‍ അപകടം കുറയ്ക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടുമെന്ന് പോലീസ്

ഉദുമ: (www.kasargodvartha.com 07.06.2018) മേല്‍പറമ്പ് കുന്നരുവത്തെ പരേതനായ നാരായണന്റെ മകന്‍ നവീന്‍ (22) വാഹനാപകടത്തില്‍ മരിച്ചതോടെ മാതാവ് ബേബി തനിച്ചായി. ഏക മകന്റെ വിയോഗം ബേബിയെ തളര്‍ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 6.30 മണിയോടെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപമാണ് സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നവീന്‍ മരണപ്പെട്ടത്.

ഉദുമ കാപ്പില്‍ താജ് ഹോട്ടലിലെ ജീവനക്കാരനാണ് നവീന്‍. ആറു മാസം മുമ്പാണ് ഹോട്ടലില്‍ ജോലിക്കു ചേർന്നത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും ഹോട്ടലില്‍ ജോലിക്കായി പോകുമ്പോള്‍ കൊട്ടാരക്കരയില്‍ നിന്നും കൊല്ലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിടിക്കുകയായിരുന്നു. നവീന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

നവീന്റെ പിതാവ് നാരായണന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ വീട്ടില്‍ നവീനും മാതാവ് ബേബിയും തനിച്ചായിരുന്നു താമസം. തൊഴിലുറപ്പ് ജോലിക്കാരിയായിരുന്ന ബേബി കഷ്ടപ്പെട്ട് ജോലിയെടുത്താണ് മകനെ പോറ്റിവളര്‍ത്തിയത്. ശരീരം വയ്യാതായതിനാല്‍ ഇപ്പോള്‍ സ്‌കൂള്‍ ബസില്‍ ഹെല്‍പറായി ജോലി ചെയ്തുവരികയാണ് ബേബി. ഏക മകനെയും മരണം തട്ടിയെടുത്തതോടെ ആരോരുമില്ലാതെ ബേബി തനിച്ചായിരിക്കുകയാണ്.

അതേസമയം കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥയായതോടെ അപകടം കുറയ്ക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടുമെന്ന് പോലീസ് പറഞ്ഞു. നിരവധി പേരുടെ ജീവനാണ് ഇതുവരെയായി കെഎസ്ടിപി റോഡില്‍ പൊലിഞ്ഞത്. റോഡില്‍ അമിത വേഗത കുറയ്ക്കാനായി ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. അപകടം സംഭവിക്കാത്ത ഒരു ദിവസവും കെഎസ്ടിപി റോഡിനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടം കുറയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടികള്‍ കൈകൊള്ളാത്തതിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്.

Keywords:  Kasaragod, Kerala, news, Uduma, Accidental-Death, Road, Scooter, KSRTC-bus, Youth, KSTP Road accident; Loneliness for Naveen's Mother
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia