ഓവുചാല്‍ മൂടിയുടെ ഹുക്കില്‍ തട്ടി മൂക്കുകുത്തി വീഴുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; അധികൃതര്‍ക്ക് മൗനം
May 17, 2017, 15:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.05.2017) ഓവുചാല്‍ മൂടിയുടെ ഹുക്കില്‍ തട്ടി മൂക്കു കുത്തിവീഴുന്നവരുടെ എണ്ണം പെരുകുന്നു. ഇതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ മൗനത്തില്‍. കെ എസ് ടി പി ഓവുചാല്‍ നിര്‍മാണം ഏകദേശം പൂര്‍ത്തിയാവുന്നതിനിടയില്‍ ഓവുചാല്‍ മൂടുന്നതിനായി ഇട്ട കോണ്‍ക്രീറ്റ് സ്ലാബിന്റെ ഹുക്ക് തട്ടി താഴ്ത്താതെ അതേ പോലെ വെയ്ക്കുന്നതിനാലാണ് അപകടമെന്നാണ് ആരോപണം.
ഓവുചാല്‍ നിര്മിച്ചതിന്ശേഷം ഇത് മൂടുന്നതിനുള്ള ചെറിയ കോണ്‍ക്രീറ്റ് സ്ലാബ് മറ്റിടങ്ങളില്‍ നിന്ന് നിര്‍മിച്ച് കൊണ്ടു വന്ന് ചാലിന് മുകളിലിടുകയാണ് കമ്പനി ചെയ്യുന്നത്. ക്രെയിനില്‍ എടുത്തുയര്‍ത്തി വെയ്ക്കുന്നതിനായി കോണ്‍ക്രീറ്റ് സ്ലാബ് മൂടിയുടെ നാലു മൂലകളിലുമായി ഇരുമ്പു ഹുക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്ലാബ് വെച്ച ഭാഗങ്ങളില്‍ തൊഴിലാളികള്‍ ഹൂക്ക് തട്ടി താഴ്ത്തുകയാണ് പതിവ്.
എന്നാല്‍ നിര്‍മാണം രണ്ടുമാസം വൈകിയതിനാലും പണി വേഗം തീര്‍ക്കേണ്ടതിനാലും മൂടിയുടെ ഹൂക്ക് തട്ടി താഴ്ത്താതെ തൊഴിലാളികള്‍ ജോലി അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ തട്ടിയാണ് നഗരത്തിലെത്തുന്ന കാല്‍നട യാത്രക്കാരായ സ്ത്രീകളും മറ്റും വീഴുന്നത്. ഓട്ടോകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇതുമൂലം അപകടം സംഭവിക്കുന്നു. ഓവു ചാലിന് കോണ്‍ക്രീറ്റ് സ്ലാബിട്ട ഭാഗങ്ങളില്‍ ഹൂക്കുകള്‍ തട്ടി താഴ്ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ നഗരത്തില്‍ മാത്രം 25 ഓളം പേര്‍ക്കാണ് ഹൂക്കില്‍ തട്ടി വീണ് പരിക്കേറ്റിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Road Side, Work, Issue, Kanhangad Town, Gutter, Covering uncompleted, Problem, Walking, KSTP drainage slab creates accidents.