city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെഎസ്ടിഎ ഡിഡിഇ സി രാഘവനെ ഉപരോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 21/08/2015) ആര്‍എംഎസ്എ വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം തടഞ്ഞ സര്‍ക്കാര്‍ ഉത്തരവിനെതിരെ കെഎസ്ടിഎ നേതൃത്വത്തില്‍ അധ്യാപകര്‍ ഡിഡിഇ സി രാഘവനെ ഓഫീസില്‍ ഉപരോധിച്ചു. ഉപരോധം ഒന്നരമണിക്കൂര്‍ നീണ്ടു. രണ്ടുദിവസത്തിനകം ശമ്പളം നല്‍കാന്‍ ധനകാര്യ ഉത്തരവുണ്ടാകുമെന്ന് ഡിപിഐയുടെ ഉറപ്പിന്മേല്‍ അധ്യാപകര്‍ ഉപരോധം അവസാനിച്ചു.

ഉപരോധത്തിനിടയില്‍ ഡിഡിഇ, തലസ്ഥാനത്ത് ഡിപിഐ ഓഫീസുമായി ഫോണില്‍ ബന്ധപ്പെട്ടു. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി. പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് ആര്‍എംഎസ്എ അധ്യാപകര്‍ക്ക് ശമ്പളം കിട്ടാത്ത പ്രശ്‌നം രൂക്ഷമായി തുടരുന്നത്. ഇതേ തുടര്‍ന്ന് കെഎസ്ടിഎ ആഭിമുഖ്യത്തില്‍ നിരന്തരം സമരം നടത്തി വരികയായിരുന്നു.

പിഎസ്‌സി വഴി നിയമനം ലഭിച്ച് വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ക്കാണ് ശമ്പളം നിഷേധിച്ച് ആര്‍എംഎസ്എ സംസ്ഥാന പ്രോജക്ട് ഓഫീസര്‍ ഉത്തരവിറക്കിയത്. ഡിപിഐ ഓഫീസ് വാക്കാല്‍ നല്‍കിയ ഉറപ്പുപ്രകാരം ശമ്പളം ഉടന്‍ അനുവദിക്കണമെന്ന് കെഎസ്ടിഎ നേതാക്കള്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ സിവില്‍ സ്‌റ്റേഷനിലെ ആര്‍എംഎസ്എ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

ഉപരോധ സമരത്തില്‍ കെഎസ്ടിഎ സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ രാഘവന്‍, ജില്ലാസെക്രട്ടറി എ പവിത്രന്‍, സംസ്ഥാന കമ്മിറ്റിയംഗം സി. ശാന്തകുമാരി, ടി. പ്രകാശന്‍, ടി. വിഷ്ണുനമ്പൂതിരി, എം. സുരേന്ദ്രന്‍, കെ. സുബ്രഹ്മണ്യന്‍, സി ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

കെഎസ്ടിഎ ഡിഡിഇ സി രാഘവനെ ഉപരോധിച്ചു


Keywords : KSTA, Teachers, Kasaragod, Kerala, Government, Salary, RMSA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia