SKSSF മാസ്തിക്കുണ്ട് യൂണിറ്റ് പത്താം വാര്‍ഷിക സമ്മേളനം തുടങ്ങി
Mar 22, 2013, 15:32 IST
മാസ്തിക്കുണ്ട്: എസ്.കെ.എസ്.എസ്.എഫ് മാസ്തിക്കുണ്ട് യൂണിറ്റ് പത്താം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഹനീഫ് പൈക്ക പതാക ഉയര്‍ത്തി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എസ്. തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ ചെമ്പരിക്ക-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം പ്രശസ്ത പ്രഭാഷകന്‍ ഷമീര്‍ ദാരിമി കൊല്ലം 'മനുഷ്യന്റെ കുതിപ്പും മലക്കുല്‍ മൗത്തിന്റെ വരവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
സമാപന സമ്മേളനം ഞായറാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം മാസ്തിക്കുണ്ട് ജമാഅത്ത് പ്രസിഡന്റ് കെ.പി.കെ. തങ്ങളുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രമുഖ പ്രഭാഷകന്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എം.എസ്. തങ്ങള്‍ മദനി, ചെര്‍ക്കളം അബ്ദുല്ല, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, കെ.പി.പി. തങ്ങള്‍, എ.ബി. ഷാഫി, എ.ബി. കലാം, കെ.ബി. മുഹമ്മദ് കുഞ്ഞി, ബി. അബ്ദുര്‍ റഹ്മാന്‍ ഹാജി ബോവിക്കാനം, എം.കെ. അബ്ദുര്‍ റഹ്മാന്‍ ചൂരിമൂല തുടങ്ങിയവര്‍ പങ്കെടുക്കും.

Keywords: SKSSF, Masthikundu, Unit, 10th anniversary, Conference, Start, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News