city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വന്‍കിട കുത്തകകള്‍ക്ക് റോഡ് ഗതാഗതം പണയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം'

കാസര്‍കോട് : (www.kasargodvartha.com 10.08.2017) വന്‍കിട കുത്തകകള്‍ക്ക് റോഡ് ഗതാഗതം പണയപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും ഇതിനെതിരായുള്ള സംയുക്ത ദേശീയ പ്രക്ഷോഭത്തില്‍ അണിചേരണമെന്നും മുഴുവന്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളോടും കെഎസ്ആര്‍ടിഇഎ (സിഐടിയു) ജില്ലാസമ്മേളനം ആഹ്വാനം ചെയ്തു.

കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പാസാക്കാനിരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളെ തകര്‍ക്കും. ആര്‍ടിസികള്‍ക്കുള്ള നിയമപരിരക്ഷ പൂര്‍ണമായി എടുത്തുകളയാനാണ് നിര്‍ദേശം. കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നും പദ്ധതി അട്ടിമറിക്കാനുള്ള മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

'വന്‍കിട കുത്തകകള്‍ക്ക് റോഡ് ഗതാഗതം പണയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം'

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. എം വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ കേന്ദ്ര റിപ്പോര്‍ട്ടും മോഹന്‍കുമാര്‍ പാടി പ്രവര്‍ത്തന റിപ്പോര്‍ട്ടും പി കുഞ്ഞിക്കണ്ണന്‍ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി എ മസ്താന്‍ഖാന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍, വൈസ് പ്രസിഡന്റ് എം ലക്ഷ്മണന്‍, എം സന്തോഷ്, കെ കുഞ്ഞിരാമന്‍, കെ ഗണേശന്‍, പി വി രതീശന്‍, എം എസ് കൃഷ്ണകുമാര്‍, സി ബാലകൃഷ്ണന്‍, കെ പ്രകാശന്‍, കെ ആര്‍ വിജു എന്നിവര്‍ സംസാരിച്ചു.

'വന്‍കിട കുത്തകകള്‍ക്ക് റോഡ് ഗതാഗതം പണയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം'

മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കെഎസ്ആര്‍ടിഇഎ (സിഐടിയു) ജില്ലാസമ്മേളനം എം വി കുഞ്ഞിരാമനെ പ്രസിഡന്റായും മോഹന്‍കുമാര്‍ പാടിയെ സെക്രട്ടറിയായും പി കുഞ്ഞിക്കണ്ണനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: കെ ഗണേശന്‍, കെ കുഞ്ഞിരാമന്‍, കെ ആര്‍ വിജു, കെ എം ബാലകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), എം സന്തോഷ്, പി വി രതീശന്‍, എം എസ് കൃഷ്ണകുമാര്‍, വി പ്രസാദ് (ജോയിന്റ് സെക്രട്ടറി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, KSRTC, CITU, Transport Labours, Corporates, Kasaragod Muncipal Hall, District Assembly, Motor Vehecle Act, Amendment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia