city-gold-ad-for-blogger

മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തിയ നിരാഹാരം അവസാനിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 06.12.2014) ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക, പെന്‍ഷന്‍ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഡിപ്പോയില്‍ ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല റിലെ നിരാഹാരസമരം അവസാനിപ്പിച്ചു. കെ.എസ്.ആര്‍.ടി.ഇ.എ. യൂണിറ്റ് പ്രസിഡന്റ് കെ. കുഞ്ഞിരാമനും സെക്രട്ടറി കെ. ഗണേശനുമാണ് ശനിയാഴ്ച രാവിലെ മുതല്‍ നിരാഹാരമനുഷ്ഠിച്ചത്. ജില്ലാ സെക്രട്ടറി പാടി മോഹനന്‍ നാരങ്ങ നീര് നല്‍കിയാണ് നിരാഹാര സമരം ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെ അവസാനിപ്പിച്ചത്.

സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. രാജനാണ് സമരം ഉദ്ഘാടനംചെയ്തത്. സി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.
കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി മോഹന്‍ കുമാര്‍ പാടി, പി.വി. രതീശന്‍, പി. കുഞ്ഞിക്കണ്ണന്‍, എം. ദാമോദരന്‍, വിശ്വനാഥന്‍, എം.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് യൂണിറ്റില്‍ കെ.ആര്‍. വിജു ഉദ്ഘാടനംചെയ്തു. എം. സന്തോഷ് കുമാര്‍, വി. പ്രസാദ്, ടി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. വി. പ്രസാദും കെ. പ്രകാശനുമാണ് നിരാഹാരമനുഷ്ഠിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തിയ നിരാഹാരം അവസാനിപ്പിച്ചു

Also read:
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി തുടങ്ങി
Keywords:  KSRTC, Bus, Kasaragod, Kerala, Protest, Salary, KSRTC employee, KSRTEA.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia