ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവര്‍ സൂക്ഷിക്കുക; കെ എസ് ആര്‍ ടി സി ബസുകളില്‍ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പുറമെ പരിശോധനക്ക് വിജിലന്‍സ് സ്‌ക്വാഡുകളും രംഗത്ത്
Apr 30, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 30/04/2017) കെ എസ് ആര്‍ ടി സി ബസുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുപുറമെ പരിശോധനക്കായി വിജിലന്‍സ് സ്‌ക്വാഡുകളെയും നിയോഗിച്ചിരിക്കുകയാണ്. ജീവനക്കാര്‍ കാര്യക്ഷമതയോടെ ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക കൂടിയാണ് സ്‌ക്വാഡിന്റെ ലക്ഷ്യം. രാത്രിയും പകലും സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നുണ്ട്.
ഒരു ബസില്‍ തന്നെ രണ്ട് ഉദ്യോഗസ്ഥരെയാണ് പരിശോധനക്ക് നിയോഗിക്കുന്നത്. ബസുകളിലെ പരിശോധനക്കുപുറമെ ഡിപ്പോകള്‍, ഗാരേജുകള്‍ എന്നിവിടങ്ങളിലടക്കം പരിശോധന നടത്തും. കെ എസ് ആര്‍ ടി സിയുടെ പ്രതിദിന കലക്ഷനില്‍ വന്‍വര്‍ധനവുണ്ടാകാന്‍ വിജിലന്‍സ് പരിശോധന കാരണമായിട്ടുണ്ട്. ടിക്കറ്റ് നല്‍കുന്നതിലെ വീഴ്ച, യാത്രക്കാരോടുള്ള മോശമായ പെരുമാറ്റം, മദ്യപിച്ച് ജോലി ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളിലേര്‍പ്പെടുന്ന ജീവനക്കാര്‍ക്കെതിരെ ഇതിനകം നടപടിയെടുത്തിട്ടുണ്ട്. കേരളത്തില്‍ 21 വിജിലന്‍സ് സ്‌ക്വാഡുകളാണ് നിലവിലുള്ളത്. ഓരോ സ്‌ക്വാഡിലും 11 വീതം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് കാര്യക്ഷമമാക്കാനുള്ള നടപടിയൊന്നും ബന്ധപ്പെട്ടവര്‍ സ്വീകരിക്കാത്തത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ദേശീയ - സംസ്ഥാന പാതകളടക്കം പല റൂട്ടുകളിലും കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് വെട്ടിക്കുറച്ചിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ ദേശീയ പാതയിലൂടെയുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നാമമാത്രമാണ്. രാത്രിയില്‍ കൂടുതല്‍ ബസുകള്‍ അനുവദിച്ച് യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിനുനേരെ അധികൃതര്‍ മുഖം തിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, KSRTC-bus, Cheating, Kerala, Featured, Ticket, Inspection, Vigilance squad.