city-gold-ad-for-blogger

കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടികുറച്ചതോടെ മലയോരവാസികള്‍ ദുരിതത്തില്‍

നീലേശ്വരം:(www.kasargodvartha.com 16/10/2018) കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടികുറച്ചതോടെ മലയോരവാസികള്‍ ദുരിതത്തിലായി. വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് പ്രയാസത്തിലായത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ബസുകള്‍ നിര്‍ത്തലാക്കിയത്. കാഞ്ഞങ്ങാട് നിന്ന് കമ്പല്ലൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കിയത് ജനങ്ങളെ ഏറെ വലയ്ക്കുന്നുണ്ട്. നീലേശ്വരത്ത് നിന്ന് എളേരിത്തട്ട് ഗവ. കോളജിലേക്കുള്ള ഏക കെഎസ്ആര്‍ടിസി ബസ് ഇടക്കിടെ മുടങ്ങുന്നതാണ് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നത്. രാവിലെ മലയോരത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള ബസുകള്‍ കുറവായതിനാല്‍ വിദ്യാര്‍ഥികള്‍ ഏറെ പ്രയാസപ്പെടുകയാണ്.

സ്വകാര്യ ബസുകളാണെങ്കില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ ഈ ക്രൂരത. ചിറ്റാരിക്കലില്‍ നിന്ന് മണ്ഡപം വഴി നിലേശ്വരം വരെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ വിരളമാണ്. ഇത് കാരണം ജനങ്ങള്‍ക്ക് മണിക്കൂറുകള്‍ കാത്ത് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നു. അതേസമയം പഴക്കമുള്ള കെഎസ്ആര്‍ടിസി ബസുകളാണ് മലയോരത്ത് സര്‍വിസ് നടത്തുന്നതെന്ന ആരോപണവുമുണ്ട്. ഇത്തരം ബസുകള്‍ പല തവണ സര്‍വിസിനിടെ തകരാറാകുന്നതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നുണ്ട്. നിര്‍ത്തലാക്കിയ ബസുകള്‍ പുനസ്ഥാപിച്ചും കൂടുതല്‍ സര്‍വിസുകള്‍ നടത്തിയും യാത്രക്കാരുടെ ബുദ്ധിമുട്ടിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടികുറച്ചതോടെ മലയോരവാസികള്‍ ദുരിതത്തില്‍


കൊടക്കാട് ചീമേനി വഴിയുള്ള റൂട്ടില്‍ മുന്നറിയിപ്പില്ലാതെ കെഎസ്ആര്‍ടിസി രാവിലെയും വൈകിട്ടുമുള്ള പതിവ് റൂട്ടുകള്‍ വെട്ടിക്കുറചച്ച് യാത്രക്കാരെ വലക്കുന്നു. കൊടക്കാട് കരിവെള്ളൂര്‍ പയ്യന്നൂര്‍ ചീമേനി വഴി ഓടിക്കൊണ്ടിരുന്ന നിരവധി ബസുകള്‍ പിന്‍വലിച്ച് യാത്രക്കാരെ ദുരിതത്തിലാക്കിയ പയ്യന്നൂര്‍ ഡിപ്പോ അധികൃതര്‍ക്കെതിരെ ജന രോഷം ശക്തമായി.വാഹന സൗകര്യം വളരെ കുറഞ്ഞ ഈ ഉള്‍നാടന്‍ റൂട്ടുകളില്‍ നിത്യേന നൂറുകണക്കിന് യാത്രക്കാരാണ് ബസ്സുകളെ ആശ്രയിക്കുന്നത്.

വ്യാപാരികള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി ജന വിഭാഗങ്ങളെ തീരാ ദുരിതത്തിലാക്കിയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ഇന്ധന ക്ഷാമീ പറയുന്നത്. നിരവധി സ്വകാര്യ ബസുകള്‍ ഈ വഴി മുമ്പുണ്ടായിരുന്നു ആ ബസ്സുകളുടെ സമയക്രമത്തിന് ഒപ്പം തന്നെ കെഎസ്ആര്‍ടിസിയും ഓടിയത് കൊണ്ട് സ്വകാര്യ ബസുകള്‍ മുമ്പെയാത്ര നിര്‍ത്തി രംഗം വിട്ടിരുന്നു' ഇതിന് കാരണം ഡിപ്പോ അധികൃതരുടെ സമീപനമായിരുന്നു'ഇപ്പോള്‍ കെഎസ്ആര്‍ടിസിയും രാഗം വിട്ടതോടെ ജനങ്ങള്‍ തീര്‍ത്തും ഈ ഭാഗത്ത് യാത്ര ദുരിതത്തിലായി.

യാത്ര പ്രശ്ന പരിഹാരത്തിന് വന്‍ പ്രക്ഷോഭത്തിന് രംഗത്തിറങ്ങാന്‍ നാട്ടുകാര്‍ തയ്യാറായി വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Neeleswaram, Kerala, Kasaragod, KSRTC, Complaint, Students, KSRTC Schedules decreased, Mountain residents in dilemma

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia