ചളിയംകോട് പാലത്തിലൂടെ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് 'സൂപ്പര്‍ ഫാസ്റ്റ് യാത്ര'
Apr 13, 2016, 18:51 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2016) ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഉദ്ഘാടനവും കൊട്ടിഘോഷവുമില്ലാതെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറന്നുകൊടുത്ത ചളിയംകോട് പാലത്തിലൂടെ കെ എസ് ആര്‍ ടി സി ബസുകള്‍ ഓടിത്തുടങ്ങി. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകളാണ് ബുധനാഴ്ച രാവിലെ 11.30 മുതല്‍ ചളിയംകോട്ടെ പുതിയ പാലം വഴി ഓടാന്‍ തുടങ്ങിയത്. ഫെയര്‍സ്റ്റേജ് ക്രമീകരിക്കാനുള്ളതു കാരണം കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ വ്യാഴാഴ്ച മുതല്‍ മാത്രമേ ചളിയംകോട് പാലം വഴി ഓടുകയുള്ളൂവെന്ന് കെ എസ് ആര്‍ ടി അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാഞ്ഞങ്ങാട് ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ കാസര്‍കോട് ഡിപ്പോയിലെത്തി ഫെയര്‍സ്റ്റേജ് ക്രമീകരണം നടത്തി വരികയാണ്. ചളിയംകോട് പാലം ബസുകള്‍ക്ക് യാത്രയ്ക്കായി തുറന്നുകൊടുത്തതോടെ സംസ്ഥാന പാതയിലെ യാത്രയില്‍ 20 മിനിറ്റോളം ലാഭിക്കാനാകും. കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കെ എസ് ആര്‍ ടി സി ബസുകള്‍ ദേളി വഴിയാണ് സര്‍വീസുകള്‍ നടത്തിവന്നിരുന്നത്.
നിര്‍മാണം പൂര്‍ത്തിയായ ചളിയംകോട് പാലം തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു മാസം മുമ്പാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യാത്രയ്ക്കായി പാലം തുറന്നത്. എന്നാല്‍ ഔദ്യോഗികമായി അറിയിപ്പ് ലഭിക്കാത്തതുമൂലം ഇതുവഴി കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറായിരുന്നില്ല. പാലത്തിന്റെ ഫിറ്റ്‌നസ് ലഭിക്കുന്നത് വൈകുന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. ഇതു സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് കലക്ടര്‍ ഇടപെട്ട് പാലം പൂര്‍ണമായും തുറന്നുകൊടുക്കാന്‍ കെ എസ് ടി പിക്ക് നിര്‍ദേശം നല്‍കിയത്.
ഒന്നര വര്‍ഷമായി ദേളി വഴി ദുരിതം നിറഞ്ഞ യാത്രയായിരുന്നു തീരദേശ വാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ഇതിന് ഒരു അറുതിയായതോടെ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം സുഗമമായി. 127 കോടി രൂപ ചിലവിലാണ് കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത കെ എസ് ടി പി ഏറ്റെടുത്ത് നവീകരിക്കുന്നത്. ബേക്കല്‍ വരെ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള 10 കിലോ മീറ്റര്‍ റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് കെ എസ് ടി പി ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊച്ചി കേന്ദ്രമാക്കിയുള്ള ആര്‍ ഡി എസ് കമ്പനിയാണ് റോഡ് നിര്‍മാണ പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചളിയംകോട് പാലം തുറന്നുകൊടുത്തതോടെ കെ എസ് ആര്‍ ടി സി നേരത്തെ വെട്ടിച്ചുരുക്കിയ നാല് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കും.
Related News: കെ എസ് ആര്‍ ടി സി ബസുകള്‍ ബുധനാഴ്ച മുതല്‍ ചളിയംകോട് പാലം വഴി ഓടിത്തുടങ്ങും
Keywords : Kasaragod, KSRTC-bus, Deli, Kanhangad, Road, Chaliyamgod, KSTP Road.